സൗദിയിലെ സ്വർണ്ണ വ്യാപാരശാലകളിൽ ഇനി സമ്പൂര്‍ണ സ്വദേശി വത്കരണം

റിയാദ്: മലയാളി മാനേജ്മെന്റിനു കീഴിലുളള പ്രമുഖ സ്വര്‍ണാഭരണ ശാലകളുടെ 25 ശാഖകളിലായി അഞ്ഞൂറിലധികം മലയാളികള്‍ സൗദിയില്‍ ജോലി ചെയ്യുന്നുണ്ട്. സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വരുന്നതോടെ ഇവരുടെ തൊഴില്‍ നഷ്ടപ്പെടും. പത്തു വര്‍ഷം മുമ്പ് സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കണമെന്ന് മന്ത്രിസഭ തീരുമാനിച്ചെങ്കിലും പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.
അടുത്ത മാസം പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. സ്വദേശികള്‍ക്ക് അനുയോജ്യമായ തൊഴില്‍ മേഖലയാണ് ജ്വല്ലറികള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതോടെ മലയാളികളുടെ നിയന്ത്രണത്തിലുളള ജ്വല്ലറികളിലെ നൂറുകണക്കിന് വിദേശി ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നത് കേരളത്തെയാണ് ഏറെ ബാധിക്കുക.
പത്തു വര്‍ഷം മുമ്പ് സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കണമെന്ന് മന്ത്രിസഭ തീരുമാനിച്ചെങ്കിലും പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം, മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണം വിജയകരമായി നടപ്പിലാക്കാന്‍ തൊഴില്‍ മന്ത്രാലയത്തിന് കഴിഞ്ഞു. ഇതോടെയാണ് ജ്വല്ലറി സ്വദേശിവല്‍ക്കരണം ഊര്‍ജ്ജിതമാക്കാന്‍
തീരുമാനിച്ചത്.
സ്വദേശിവല്‍ക്കരണം സംബന്ധിച്ച് കഴിഞ്ഞ മാസം ആദ്യം ജ്വല്ലറി ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി. സ്വദേശികളെ നിയമിക്കുന്നതിന് രണ്ടുമാസത്തെ സാവകാശവും നല്‍കി. ഡിസംബര്‍ 5ന് സമയ പരിധി അവസാനിക്കും. ഇതിന് മുമ്പ് മുഴുവന്‍ ജ്വല്ലറികളിലും സ്വദേശികളെ നിയമിക്കണമെന്ന് തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ ഖൈല്‍ പറഞ്ഞു.
രാജ്യത്തെ സ്വര്‍ണാഭരണ വ്യാപാര മേഖലയിലെ നിക്ഷേപകരില്‍ 70 ശതമാനവും സ്വദേശികളാണ്. എന്നാല്‍ ജീവനക്കാരിലേറെയും വിദേശികളാണ്. അതേസമയം, പരിശീലനം നേടിയ സ്വദേശികളുടെ അഭാവം ജ്വല്ലറികളില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സൗദി ചേംബര്‍ ഓഫ് കൗണ്‍സില്‍ ജ്വല്ലറി വിഭാഗം ദേശീയ സമിതി അധ്യക്ഷന്‍ കരിം അല്‍ അന്‍സി പറഞ്ഞു.
https://www.facebook.com/Malayalivartha

























