ഇത് പറവകളല്ല.. മാനത്ത് വിസ്മയം തീർത്ത് എത്തിഹാദ്

അബുദാബി ∙ ഫോർമുല വൺ അബുദാബി ഗ്രാൻഡ് പ്രീ മൽസരത്തിനു മുന്നോടിയായി ആകാശത്തു വിസ്മയമൊരുക്കി എത്തിഹാദ് എയർവേയ്സ് . എത്തിഹാദിന്റെ എ380 വിമാനവും യുഎഇയിലെ വ്യോമ അഭ്യാസ സംഘമായ അൽ ഫുർസാനും ചേർന്നാണ് ആകാശ വിസ്മയം സംഘടിപ്പിച്ചത്. എർമാച്ചി എംബി–339എൻഎടി ഫാസ്റ്റ് ജെറ്റ് വിമാനത്തിലാണ് അൽ ഫുർസാൻ സംഘം എത്തിയത്. താഴ്ന്നു പറഞ്ഞും യുഎഇയുടെ പതാകയുടെ നിറം വിതറിയും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി. എത്തിഹാദ് പൈലറ്റുമാരായ ക്യാപ്റ്റൻ സുലൈമാൻ യാക്കൂബി, ക്യാപ്റ്റൻ അഡേൽ അൽ സുബിയാദി, ക്യാപ്റ്റൻ കിൻ സ്യു ബെഹ് എന്നിവരാണ് വിമാനം നിയന്ത്രിച്ചത്

https://www.facebook.com/Malayalivartha

























