ഇനി മുതല്‍ കുവൈറ്റില്‍ വീട്ടുവേലക്കാരില്ല

കുവൈറ്റില്‍ ഇനി മുതല്‍ വീട്ടുവേലക്കാരില്ല. കുവൈറ്റില്‍ വീട്ടുജോലി ചെയ്യുന്നവര്‍ ഒരിക്കലും ആരുടേയും ഭൃത്യരോ ദാസരോ അല്ല. ആയതിനാല്‍ വീട്ടു ജോലി ചെയ്യുന്നവരെ ഇനി മുതല്‍ വീട്ടുവേലക്കാര്‍ എന്ന് വിളിക്കാന്‍ പാടില്ലെന്ന് പുതിയ ഉത്തരവ്. കുവൈറ്റ് മനുഷ്യാവകാശ സൊസൈറ്റിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്.]
വീട്ടുവേലക്കാരി, ദാസന്‍, ഭൃത്യന്‍ എന്നീ വാക്കുകള്‍ക്ക് പകരം രാജ്യാന്തര മനുഷ്യാവകാശ സംഘടന ഉപയോഗിക്കുന്ന പദമായ ഗാര്‍ഹിക തൊഴിലാളികള്‍ എന്നുവേണം വിളിക്കാനെന്ന് മനുഷ്യാവകാശ സൊസൈറ്റിയുടെ ഉത്തരവില്‍ പറയുന്നു.
ഗാര്‍ഹിക തൊഴിലാളികള്‍ ഒരിക്കലും ഭൃത്യനോ ദാസനോ അല്ല. അവര്‍ ഗാര്‍ഹിക ജീവനക്കാര്‍ മാത്രമാണ്. സ്വദേശികളുടെ വീടുകളിലെ പ്രധാന പങ്കാളിത്തമാണ് അവര്‍. ഇത്തരത്തിലുള്ള തൊഴിലുകള്‍ വഴി അവര്‍ രാജ്യത്തെ സേവിക്കുകയാണെന്നും മനുഷ്യാവകാശ സൊസൈറ്റി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























