മിസൈല്‍ അക്രമം നടത്തിയെന്ന റിപ്പോർട്ടുകൾ യൂ എ ഇ നിഷേധിച്ചു.

യെമനിലെ ഹൂഥികള്‍ അബൂദാബിയിലെ ആണവ നിലയം ലക്ഷ്യമാക്കി മിസൈല്‍ അക്രമം നടത്തിയെന്ന റിപ്പോർട്ടുകൾ യൂ എ ഇ നിഷേധിച്ചു. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി ഇത്തരം എന്ത് നീക്കങ്ങൾ നേരിടാനും യൂ എ ഇ ശക്തമാണെന്ന് അറിയിച്ചു. യെമനില്‍ ഹൂഥികള്‍ക്കെതിരേ ആക്രമണം നടത്തുന്ന സൈനികരില്‍ യുഎഇയുടെ ഭടന്‍മാരുമുണ്ട്. സൗദിയിലേക്ക് അടുത്തിടെ ഹൂഥികള്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് അബൂദാബിയിലേക്കും മിസൈല്‍ ആക്രമണം നടത്തിയെന്ന് ഹൂഥികള്‍ തന്നെയാണ് വാർത്ത പുറത്തുവിട്ടത്.
സൗദി അറേബ്യയ്ക്ക് നേരെ ശക്തമായ ആക്രമണമാണ് യെമനിലെ ഹൂഥി വിമതര്‍ നടത്തുന്നത്. തുടര്‍ച്ചയായ മിസൈല്‍ ആക്രമണങ്ങള്‍ സൗദിക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മേഖലയില്‍ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതാണ് സൗദി-ഹൂഥി പ്രശ്നങ്ങള്‍. അതിനിടെയാണ് യുഎഇക്കു നേരെയും ആക്രമണം നടത്തിയെന്ന വാര്‍ത്ത വരുന്നത്. യുഎഇ തലസ്ഥാനത്തെ ബറക ആണവ നിലയമായിരുന്നു ഹൂഥികളുടെ ലക്ഷ്യം. സബ വാര്‍ത്താ ഏജന്‍സിയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ എവിടെയെങ്കിലും മിസൈല്‍ പതിച്ചതായി യുഎഇയില്‍ നിന്നു ഇതുവരെ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. മാധ്യമങ്ങൾ പുറത്തുവിടുന്ന ഊഹാപോഹങ്ങളിൽ പരിഭ്രാന്തരാകരുതെന്നു യൂ എ ഇ അറിയിച്ചു. യൂ എ ഇ യുടെ കരുത്തിനെക്കുറിച്ചും സുരക്ഷിതത്വത്തെ കുറിച്ചുമുള്ള തെറ്റായ പ്രചാരണങ്ങളിൽ വീഴരുതെന്നും ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























