ഗൾഫ് പ്രതിസന്ധികൾ അവസാനിക്കാൻ സാധ്യത; ജിസിസി ഉച്ചകോടി വഴിത്തിരിവാകും

ഖത്തറും അയൽരാജ്യങ്ങളും തമ്മിൽ മാസങ്ങളായി തുടരുന്ന ഉപരോധത്തെത്തുടർന്ന് ഉണ്ടായ പ്രതിസന്ധികൾക്ക് അവസാനിക്കാൻ സാധ്യതകൾ തെളിയുന്നു. സൗദി അറേബ്യന്‍ രാജാവ് സല്‍മാനും ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനിയും ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
കുവൈത്തിലാണ് ഇത്തവണ ഉച്ചകോടി നടക്കുന്നത്. ആറ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ പങ്കെടുക്കുന്ന യോഗത്തിൽ ഖത്തറുമായുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ജൂൺ മാസത്തിലാണ് ഖത്തറും അയൽരാജ്യങ്ങളും തമ്മിൽ ഉപരോധം ഏർപ്പെടുത്തിയത്. ഉപരോധം പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് ചർച്ചകൾക്കായി ഇങ്ങനെ ഒരു അവസരം വരുന്നത്. നേതാക്കള്‍ നേരിട്ട് ചര്‍ച്ച നടത്താന്‍ അവസരം വന്നതോടെ ഏത് തരത്തിലുള്ള ചര്‍ച്ചയ്ക്കും തയ്യാറാണെന്ന് ഖത്തര്‍ പ്രതികരിക്കുന്നു.
https://www.facebook.com/Malayalivartha

























