വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാൻ യു.എ.ഇ ശക്തം; മിസൈൽ അക്രമം നടന്നിട്ടില്ലെന്നും യു.എ.ഇ

യെമനിലെ ഹൂഥികള്‍ അബൂദാബിയിലെ ആണവ നിലയം ലക്ഷ്യമാക്കി മിസൈല്‍ അക്രമം നടത്തിയെന്ന അവകാശവാദം പൊള്ളയെന്ന് യു.എ.ഇ. മിസൈല്‍ ആക്രമണം നടത്തിയെന്ന വിവരം ഹൂഥികള്‍ തന്നെയാണ് പുറത്തുവിട്ടത് എന്നാൽ ഇത്തരമൊരു ബാലിസ്റ്റിക് മിസൈലാക്രമണം നടന്നിട്ടില്ലെന്നും രാജ്യത്തിനെതിരായ ഏത് വ്യോമാക്രമണങ്ങളെയും പ്രതിരോധിക്കാന്‍ യു.എ.ഇ ശക്തമാണെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
സൗദി അറേബ്യയ്ക്ക് നേരെ ശക്തമായ ആക്രമണമാണ് യെമനിലെ ഹൂഥി വിമതര്‍ നടത്തുന്നത്. മേഖലയില്‍ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതാണ് സൗദി-ഹൂഥി പ്രശ്നങ്ങള്‍. അതിനിടെയാണ് യുഎഇക്കു നേരെയും ആക്രമണം നടത്തിയെന്ന വാര്‍ത്ത ഹൂഥികള്‍ തന്നെ അറിയിച്ചത്.വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് അപകടഭീഷണിയോര്‍ത്ത് ജനങ്ങള്‍ പരിഭ്രാന്തിയിലായിരുന്നു.
https://www.facebook.com/Malayalivartha

























