പ്രതീക്ഷയോടെ അറബ് ലോകം; പ്രതിസന്ധികൾക്ക് പരിഹാരമായേക്കും

കുവൈറ്റില്‍ ആരംഭിക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജി.സി.സി.) 38-ാമത് സുപ്രീം കൗണ്‍സില്‍ സമ്മേളനത്തില്‍ ഗൾഫ് പ്രതിസന്ധികൾക്ക് പരിഹാരമായേക്കുമെന്ന് സൂചന. സൗദി അറേബ്യന്‍ രാജാവ് സല്‍മാനും ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനിയും ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ഗള്‍ഫ് മേഖലയ്‌ക്കൊപ്പം ലോകരാജ്യങ്ങള്‍ മുഴുവന്‍ ഉറ്റുനോക്കുന്ന നിര്‍ണായക ഉച്ചകോടിയാണ് ഇത്തവണത്തേത്. തീവ്രവാദ ബന്ധം ആരോപിച്ച് കഴിഞ്ഞ ജൂൺ മാസത്തിലാണ് ഖത്തറിന് മേല്‍ സൗദി അറേബ്യ, യു.എ.ഇ., ബഹ്‌റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ ഉപരോധം ഏർപ്പെടുത്തിയത്. ഉപരോധം പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് ചർച്ചകൾക്കായി ഇങ്ങനെ ഒരു അവസരം വരുന്നത്. യു.എസ്. ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ നിരവധിതവണ മധ്യസ്ഥതയ്ക്ക് ശ്രമിച്ചെങ്കിലും പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
https://www.facebook.com/Malayalivartha

























