ജിസിസി ഉച്ചകോടിക്ക് മുൻപേ പുതിയ സമിതിയുമായി യു.എ.ഇ; ഗൾഫ് പ്രതിസന്ധി രൂക്ഷമാകാൻ സാധ്യത

ഗൾഫിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് ജിസിസി ഉച്ചകോടിയോടെ പരിഹാരമാകുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത് എന്നാൽ ഖത്തറുമായുള്ള പ്രശ്നപരിഹാരം ഉടൻ നടക്കാൻ സാധ്യതയില്ലെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ സംയുക്ത സഹകരണ സമിതി രൂപീകരിക്കുമെന്ന് യുഎഇ വ്യക്തമാക്കിയതോടെ പ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യത.
കുവൈത്തില്‍ ജിസിസി വാര്‍ഷിക ഉച്ചകോടി തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള യുഎഇയുടെ പ്രഖ്യാപനം സമവായ ചർച്ചകളെ ബാധിക്കാനാണ് സാധ്യത. എന്നാൽ സൗദി അറേബ്യ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഖത്തറിന് ഉപരോധം പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് ചർച്ചകൾക്കായി ഇങ്ങനെ ഒരു അവസരം വരുന്നത്. അതിനാൽ തന്നെ ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുന്ന ഉച്ചകോടിയാണിത്.
https://www.facebook.com/Malayalivartha

























