അന്താരാഷ്ട്ര സന്നദ്ധസേവനദിനത്തില്‍ ദുബൈ കിരീടാവകാശി കടലില്‍ മാലിന്യം നീക്കാനിറങ്ങി

അന്താരാഷ്ട്ര സന്നദ്ധസേവന ദിനത്തെ അവിസ്മരണീയമാക്കാനായി ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം തെരഞ്ഞെടുത്തത് വ്യത്യസ്തമായൊരു വഴിയാണ്. കടലിന് അടിത്തട്ടില്‍ കുമിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്യാനാണ് ഈ ദിനം അദ്ദേഹം വിനിയോഗിച്ചത്. എന്ത് സന്നദ്ധപ്രവര്‍ത്തനമാണ് താന്‍ നടത്തേണ്ടതെന്ന് കഴിഞ്ഞ മാസം അദ്ദേഹം യു.എ.ഇ. നിവാസികളോട് ആരാഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറച്ചുകുട്ടികളുമൊത്ത് അദ്ദേഹം ദുബൈ മറീനയില്‍ കടലിന് അടിത്തട്ടിലെത്തിയത്.
വിവിധ പ്രായക്കാരും രാജ്യക്കാരുമായ 25 പേര്‍ കൂടി യജ്ഞത്തില്‍ പങ്കെടുത്തു. ശുചീകരണത്തിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടിട്ടുമുണ്ട്. ആറ് മണിക്കൂറിനുള്ളില്‍ മൂന്ന് ലക്ഷത്തിനടുത്ത് ആളുകള്‍ ഈ വീഡിയോ കണ്ടു. ദൈനംദിന ജീവിതത്തില്‍ ചെറിയചെറിയ മാറ്റങ്ങള്‍ കൊണ്ടുവന്ന് പരിസ്ഥിതി സംരക്ഷണം സാധ്യമാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

https://www.facebook.com/Malayalivartha

























