ദുബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലിന് ഇന്ന് തുടക്കം

ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്രോത്സവങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച ദുബൈ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിന്റെ 14ാം അധ്യായത്തിന് ഇന്ന് തുടക്കമാവും. അറബ് സാമൂഹിക ജീവിതത്തിന്റെയും സാംസ്‌കാരിക മുന്നേറ്റത്തിന്റെയും വെള്ളിത്തിളക്കമായിരിക്കും ഇനിയുള്ള എട്ടു ദിനങ്ങളില്‍. 51 രാജ്യങ്ങളില്‍ നിന്ന് 38 ഭാഷകളിലായി 140 ചിത്രങ്ങളാണ് ഇക്കുറി പ്രദര്‍ശിപ്പിക്കുക. 50 സിനിമകളുടെ വേള്‍ഡ് പ്രിമിയര്‍ പ്രദര്‍ശനമാവും ഇവിടെ. പ്രമുഖ ചലചിത്ര പ്രവര്‍ത്തകന്‍ സ്‌കോട്ട് കൂപ്പറിന്റെ ഹോസ്റ്റില്‍സ് ആണ് ആദ്യ ചിത്രം. മദീനത്ത് ജുമേറയിലെയും വോക്‌സ് തീയറ്ററുകളിലെയും പ്രദര്‍ശനങ്ങള്‍ക്കു പുറമെ ജെ.ബി.ആറിനടത്തുള്ള ദ ബീച്ചില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യ പ്രദര്‍ശനങ്ങളും ഒരുക്കുന്നുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ വെച്ച് ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍ വഹീദ് ഹമീദ്, ബ്രിട്ടിഷ് നടന്‍ സര്‍ പാട്രിക് സ്റ്റുവര്‍ട്ട്, ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍, കേറ്റ് ബ്ലാന്‍ഷെറ്റ് എന്നിവരെ പുരസ്‌കാരം നല്‍കി ആദരിക്കും. പുതുതരംഗമായി മാറുന്ന വിര്‍ച്വല്‍ റിയാലിറ്റി ചിത്രങ്ങളുടെ വൈവിധ്യമാര്‍ന്ന നിരയാണ് ഈ വര്‍ഷത്തെ ഒരു ആകര്‍ഷണീയത. മ്യൂസിക് ആല്‍ബം, ഡോക്യുമന്റെറി, കാര്‍ട്ടൂണ്‍, ഫീച്ചര്‍ തുടങ്ങിയ വിഭാഗങ്ങളിലായി 13 വി.ആര്‍ ചിത്രങ്ങള്‍ മേളയിലുണ്ടാവും.
https://www.facebook.com/Malayalivartha

























