അനധികൃത ബോര്‍ഡു സ്ഥാപിച്ചാല്‍ ഉടന്‍ നടപടി

വഴിയോരങ്ങളിലും മറ്റും അനധികൃത പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരെ കുവൈത്ത് മുനിസിപ്പാലിറ്റി നടപടി ശക്തമാക്കി. പ്രത്യേക അനുമതി കരസ്ഥമാക്കാതെ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് പതിവായ സാഹചര്യത്തിലാണ് അധികൃതരുടെ നടപടി.
ഇതനുസരിച്ച് അനുമതിപത്രം കരസ്ഥമാക്കുന്നതിന് മുമ്പ് ഏതെങ്കിലും സ്ഥാപനത്തിന്റെയോ പരിപാടികളുടെയോ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ 100 മുതല്‍ 300 ദീനാര്‍ വരെ പിഴ ഈടാക്കും.
സ്വകാര്യപത്രവുമായുള്ള അഭിമുഖത്തില്‍ കാപിറ്റല്‍ മുനിസിപ്പാലിറ്റി അടിയന്തര വിഭാഗം മേധാവി സൈദ് അല്‍ ഇന്‍സി അറിയിച്ചതാണിത്.
സ്വദേശികള്‍ക്കിടയില്‍ നടക്കുന്ന വിവാഹ പാര്‍ട്ടികളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ക്കും അനുമതി കരസ്ഥമാക്കിയില്ലെങ്കില്‍ ഈ നിയമം ബാധകമാണ്. ഇത്തരം പരസ്യബോര്‍ഡുകള്‍ മുന്നറിയിപ്പുകൂടാതെ എടുത്തുമാറ്റാനുള്ള അധികാരം മുനിസിപ്പാലിറ്റിക്കുണ്ട്.
https://www.facebook.com/Malayalivartha

























