സൗദി സഖ്യസൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു

സൗദി സഖ്യസൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി സ്ത്രീകളാണ് കൊല്ലപ്പെട്ടത്. യെമനില്‍ സനയുടെ കിഴക്ക് ഭാഗത്തുള്ള മഗ് രിബ് ഗവര്‍ണറേറ്റിലെ ഹരീബ് അല്‍ ഖറാമിഷ് ജില്ലയില്‍ രാത്രി വിവാഹപ്പാര്‍ട്ടി സഞ്ചരിച്ച വാഹനത്തിനു നേരെ നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് സ്ത്രീകളും രണ്ട് പെണ്‍കുട്ടികളുമുള്‍പ്പെടെ 10 പേരാണ് കൊല്ലപ്പെട്ടത്. അല്‍ജസീറയാണ് യെമന്‍ ആരോഗ്യവിഭാഗത്തെ ഉദ്ധരിച്ച് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വാഹനത്തിനു നേരെ മൂന്നുതവണ വ്യോമാക്രമണം നടന്നതായി ഹൂതികളുടെ നിയന്ത്രണത്തിലുള്ള സബാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയുന്നു. എന്നാല്‍ സംഭവത്തെ കുറിച്ച് സൗദിസഖ്യം പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha

























