ലോകത്തിലെ ഏറ്റവും വലിയ ഭവനത്തിന്റെ ഉടമ എന്ന പദവി സൗദി അറേബ്യയിലെ യുവരാജാവിന്...

സൗദി അറേബ്യയിലെ സൽമാൻ രാജാവിന്റെ മകൻ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ഇപ്പോൾ ലോകത്തിലെതന്നെ ഏറ്റവും വലിയ വീടിന്റെ ഉടമയാണ്. 1923.6കോടി രൂപയാണ് ഈ ആഡംബരവീടിന്റെ വില.
പടിഞ്ഞാറൻ പാരീസിലെ പ്രശസ്തമായ ഫ്രഞ്ച് ഷേറ്റൗ ലൂയി തകഢയാണ് പ്രിൻസ് സൽമാൻ സ്വന്തമാക്കിയിരിക്കുന്നത്. 57 ഏക്കറിൽ സ്ഥിതിചെയ്യുന്ന വീട് 2015ലായിരുന്നു പേര് വെളിപ്പെടുത്താത്ത ഉടമ വാങ്ങിയതായി റിപ്പോർട്ടുകൾ വന്നത്. എന്നാൽ ആരാണ് വാങ്ങിയതെന്നത് രഹസ്യമായി തന്നെ ഇതുവരെ തുടർന്നു.
17ാം നൂറ്റാണ്ടിലെ വാസ്തുവിദ്യയുടെ പിൻബലത്തിലുള്ള ഫ്രഞ്ച് കൊട്ടാരംപോലുള്ള വീടാണിത്. എന്നാൽ ഇന്ന് ഈ വീട് പലരീതിയിലുള്ള മോഡിഫിക്കേഷൻ വരുത്തി എല്ലാ ആധുനിക സംവിധാനങ്ങളും ഉൾപ്പെടുത്തി. സിനിമാ ഹൗസ്, ഡീലക്സ് സ്വിമ്മിംഗ് പൂൾ, അണ്ടർവാട്ടർ ചേംബർ എന്നിങ്ങനെ നിരവധി ആഡംബര സംവിധാനങ്ങൾ ഇന്ന് ഈ വീടിനുണ്ട്.
https://www.facebook.com/Malayalivartha

























