കരുതലോടെ ഖത്തർ; കൂടുതൽ വിദേശ സൈനികരെ ഖത്തറിൽ എത്തിക്കുന്നു

സൗദി സഖ്യം ഖത്തറിനെതിരെ ഉപരോധം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ വിദേശ സൈനികരെ ഖത്തറിലേക്ക് എത്തിക്കുന്നു. തുർക്കിയിൽ നിന്നുള്ള സൈനികർ ദോഹയിൽ എത്തിയതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിദേശ ആക്രമണമുണ്ടായാല്‍ ഭരണകൂടത്തെ സംരക്ഷിക്കാനാണ് ഇത്രയും സൈനികരെ ദോഹയിലേക്ക് എത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഖത്തറില്‍ ജൂണില്‍ രാഷ്ട്രീയ അട്ടിമറിക്ക് ശ്രമമുണ്ടായെന്നും അത് തടഞ്ഞത് തുര്‍ക്കി സൈന്യമാണെന്നും കഴിഞ്ഞദിവസം വെളിപ്പെടുത്തലുണ്ടായിരുന്നു. ഖത്തര്‍ അമീറിനെ അട്ടിമറിക്കാനായിരുന്നു അന്ന് ശ്രമം നടന്നത്. എന്നാല്‍ തുര്‍ക്കി സൈന്യം എല്ലാവിധ പിന്തുണയും ഖത്തര്‍ അമീറിന് നല്‍കി.
2015 മുതല്‍ ദോഹയില്‍ തുര്‍ക്കി സൈന്യം ക്യാംപ് ചെയ്യുന്നുണ്ടെങ്കിലും ജൂണിൽ സൗദിയും യുഎഇയും ബഹ്റൈനും ഈജിപ്തും ചേര്‍ന്ന് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തുർക്കി നടപടികള്‍ വേഗത്തിലാക്കിയത്.
https://www.facebook.com/Malayalivartha

























