കരിമരുന്നിനു വിട ;ഇനി ലേസർ യുഗം;പുതു വത്സരത്തെ വരവേൽക്കാൻ ലേസർ ഷോ യുമായി ബുർജ് ഖലീഫ

ബുർജ് ഖലീഫ എല്ലാ പുതുവത്സരങ്ങളെയും പോലെ കരിമരുന്നു പ്രകടങ്ങളുമായല്ല 2018 നെ വരവേൽക്കുന്നത്.വ്യത്യസ്തവും പുതുമയേറിയതുമായ ലേസർ പ്രകടനമാണ് ഇത്തവണത്തെ പ്രത്യേകതയെന്ന് അധികൃതർ അറിയിച്ചു.ജനങ്ങളുടെ സുരക്ഷയെ മുൻ നിർത്തിയാണ് ഈ വട്ടം ബുർജ് ഖലീഫ ലേസർ ഷോ യിലേക്ക് തിരിഞ്ഞത്.പ്രകടനത്തിനായുള്ള ലേസറുകൾ ദുബായ് നഗരവീഥികളിൽ സ്ഥാപിച്ചു കഴിഞ്ഞു.ട്രാഫിക്ക് സുഗമമാക്കുന്നതിനും സുഗമമായ രക്ഷ പ്രവർത്തനങ്ങൾ നടത്തുക എന്നതുമാണ് അധികൃതരുടെ ലക്ഷ്യം.
ലൈറ്റ് അപ്പ് 2018 എന്ന പേരിൽ അരങ്ങേറുന്ന പരിപാടി ലോകത്തിലെ ഏറ്റവും വലിയ ഷോ കളിൽ ഒന്നാക്കാനാണ് സംഘാടകരുടെ ശ്രമം.ബുർജ് ഖലീഫ യോട് ചേർന്നുള്ള ഡൌൺ ടൌൺ ലെ ആഘോഷകാഴ്ചകളും ബുർജ് പാർക്കിൽ നടത്തുന്ന പരിപാടികളും ജനങ്ങളെ വിസ്മയിപ്പിക്കുമെന്നതും ഉറപ്പ്.ഡിസംബർ 31 നു വൈകിട്ട് 5 നു ദുബായ് ഫൗണ്ടനിലാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കുക.
https://www.facebook.com/Malayalivartha

























