സ്മാർട്ട് മോട്ടോർ വേ യിലൂടെ വണ്ടി ഓടിക്കണമെങ്കിൽ ഇനി റെഡ് എക്സ് നിയമത്തേയും ഭയക്കണം

സ്മാർട്ട് മോട്ടോർ വേ യിലൂടെ യാത്ര ചെയ്യുമ്പോൾ മോട്ടോർ നിയമങ്ങൾ ലംഘിക്കുന്നവർക്ക് ഇനി മുതൽ 100 പൗണ്ട് പിഴയും ലൈസൻസിൽ നിന്നും മൂന്ന് പെനാലിറ്റി പോയിന്റുമാണ് ശിക്ഷ. അധികൃതരുടെ നിർദേശപ്രകാരം മാർച്ച് മുതലാണ് നിയമം നടപ്പിലാക്കുക.
2016 ഡിസംബർ മുതൽ സ്മാർട്ട് മോട്ടോർവേ നിയമങ്ങൾ ലംഘിച്ച ഡ്രൈവറുകൾക്ക് 80,000 മുന്നറിയിപ്പ് കത്തുകൾ വിതരണം ചെയ്തിരുന്നു. ചുവപ്പു നിറത്തിലുള്ള എക്സ് സിഗ്നലുകൾ ലംഘിക്കുന്നവർക്കാണ് പിഴയും പെനാലിറ്റിയും വീഴുക.
മോട്ടോർവേ ലൈൻ നിർദേശങ്ങൾ പാലിക്കാതെ കടന്നുപോയ വാഹങ്ങളുടെ ചിത്രങ്ങൾ റോഡരികിലെ ക്യാമെറകളുടെ സഹായത്തോടെ ഹോം ഓഫീസ് പരിശോധിക്കുകയാണെന്നു അധികൃതർ അറിയിച്ചു.
അപകടങ്ങളോ ഡൌൺ ബ്രേക്ക് ആയ വാഹങ്ങളോ കാരണം ഉണ്ടാകുന്ന ഗതാഗത തടസ്സം കുറയ്ക്കാനാണ് ചില ലൈനുകൾ അടയ്ക്കുന്നതും ആ ലൈനിലൂടെയുള്ള ഗതാഗതം പാടില്ലെന്ന് കാണിക്കാനുമാണ് റെഡ് എക്സ് അടയാളം സ്ഥാപിക്കുന്നത്.എന്നാൽ, പലരും ഇത് അവഗണിച്ചു ഗതാഗത സ്തംഭനമുള്ള ഭാഗങ്ങളിൽ എത്തുമ്പോൾ തിക്കി തിരക്കി അകത്തു കയറുകയുമാണ് പതിവ്.
റെഡ് എക്സ് നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി എം1, എം4, എം5, എം6, എം42 എന്നീ മോട്ടോർ വേ നിയമങ്ങളിൽ കൂടി പരിഷ്‌കാരങ്ങൾ നടപ്പിലാക്കി കഴിഞ്ഞു. ഇതോടെ 480 മൈൽ കൂടി മോട്ടോർവേ ലൈൻ നെറ്റ്‌വർക്കിലേക്ക് പുതുതായി ചേർക്കപ്പെടും.
https://www.facebook.com/Malayalivartha

























