മത നിയമങ്ങളെ വെല്ലു വിളിച്ചു വിവാഹം നടത്തി ... ഒടുവിൽ പ്രണയം തുലച്ചത് 17 കോടി രൂപ

പാലിൻ വെള്ളത്തിൽ പണി കിട്ടിയ അവസ്ഥയിലാണ് 79 കാരനായ മുൻ വൈദികൻ ഫിലിപ്പ് ക്ലമെന്റ്‌സ്. തന്നെക്കാൾ 54 വയസ്സ് കുറവുള്ള യുവാവിന് വിവാഹ സമ്മാനമായി 2 ലക്ഷം പൗണ്ട് വില വരുന്ന വീട് വിറ്റ് വൈദികൻ ഫ്ലാറ്റ് വാങ്ങി. ഫ്ലാറ്റ് തന്റെ പേരിലായതോടു കൂടി യുവാവ് വൈദികനെ കൈ വിട്ടു. ഫ്ലാറ്റ് നൽകി ദിവസങ്ങൾക്കകം തന്നെ യുവാവ് വൈദികനുമായുള്ള ബന്ധം വിച്ഛേദിച്ചു.
ഒരു ഡേറ്റിംഗ് വെബ്സൈറ്റിൽ കൂടി ആരംഭിച്ച പ്രണയ ബന്ധം ഫിലിപ്പ് ക്ലമെന്റ്‌സ് എന്ന 79 കാരൻ വൈദികനെയും 24 കാരനായ ഫ്‌ളോറിൻ മാരിനേയും വിവാഹത്തിലേക്ക് നയിച്ചു. ഒരു ലക്ഷം യൂറോ മുടക്കി വൈദികൻ ബുക്കാറസ്റ്റിൽ ഫ്ലോറിന്റെ പേരിൽ വാങ്ങിയ ഫ്ലാറ്റിന്റെ താക്കോൽ കൈയിൽ കിട്ടിയതോടു കൂടി ഫ്ലോറിന്റെ മട്ടു മാറി. നിസ്സാര കാര്യങ്ങൾക് പോലും ക്ലമെന്റ്‌സുമായി വഴക്കിടാൻ തുടങ്ങിയ ഫ്ലോറിൻ ദിവസങ്ങൾക്കകം തന്നെ ബന്ധം വേർപെടുത്തി. സുഹൃത്തുക്കളുടെ കനിവ് കൊണ്ട് ബ്രിട്ടനിലേക്ക് തിരിച്ചു വന്ന ക്ലമെന്റ്‌സ് അവരുടെ തന്നെ കനിവ് കൊണ്ട് ഇപ്പോൾ അന്തിയുറങ്ങാനൊരിടം കണ്ടെത്തുകയാണ്.
സ്വവർഗ വിവാഹം നടത്തരുതെന്ന ഇംഗ്ലണ്ട് സഭയുടെ ചട്ടത്തിനു വിരുദ്ധമായാണ് ക്ലമെന്റ്‌സും ഫ്ലോറിനും വിവാഹി തരായത്. മത നിയമങ്ങളെ വെല്ലു വിളിച്ചുള്ള വിവാഹം കഴിഞ്ഞ ഏപ്രിലിൽ റാംസ് ഗേറ്റ് രജിസ്റ്റർ ഓഫീസിൽ ഇത് വച്ചാണ് നടന്നത്.
ഓഗസ്റ്റിൽ വൈദ്യ പരിശോധനയ്ക്കായി ഇംഗ്ലണ്ടിൽ പോയി വന്നതിനു ശേഷമുള്ള ഇരുവരുടെയും അഭിപ്രായ വ്യതാസങ്ങളാണ് ജീവിതം ദുസ്സഹമാക്കി തുടങ്ങിയത്. ബ്രിട്ടനിലെ സുഹൃത്തുക്കൾ ക്ലമെന്റ്‌സിനോട് തിരികെ വരാൻ അഭ്യർത്ഥിച്ചെപ്പോഴേക്കും ബുക്കാറസ്റ്റിൽ വാങ്ങിയ ഫ്ലാറ്റ് ഫ്ലോറിന്റെ പേരിലേക്ക് മാറ്റിയിരുന്നു.
https://www.facebook.com/Malayalivartha

























