പുതുവര്‍ഷത്തില്‍ യുഎഇയിലും സൗദിയിലും വാറ്റ് പ്രാബല്യത്തില്‍

സൗദിയിലും യു.എ.ഇയിലും പുതുവര്‍ഷം മുതല്‍ 5% വാറ്റ് (മൂല്യവര്‍ദ്ധിത നികുതി) നിലവില്‍ വരും. എന്നാല്‍ പുതിയ രീതി നടപ്പിലായാല്‍ ജീവിതച്ചെലവ് ഉയരില്ലെന്നാണ് അധികൃതര്‍ പറയുന്നത്. വാടക, പാസ്‌പോര്‍ട്ട് പുതുക്കല്‍ ഫീസ്, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍, നിക്ഷേപാവശ്യങ്ങള്‍ക്കുള്ള സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ഇറക്കുമതി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറത്തേക്കുള്ള കയറ്റുമതി വസ്തുക്കള്‍ എന്നിവയെ സൗദിയും വിദ്യാഭ്യാസം, ആരോഗ്യം, രാജ്യാന്തര വിമാനയാത്ര തുടങ്ങിയ മേഖലകളെ യു.എ.ഇയും ഒഴിവാക്കിയിട്ടുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നികുതിയാണിതെന്നും ഇതുമൂലം ജീവിത ചെലവില്‍ നേരിയ വര്‍ദ്ധനയേ ഉണ്ടാകൂ എന്നുമാണ് അധികൃതര്‍ പറയുന്നത്.
എണ്ണ വിലയിടിവ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുക, പുതിയ വരുമാന മാര്‍ഗങ്ങള്‍ തേടുക തുടങ്ങിയവ ലക്ഷ്യമിട്ട് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങള്‍ ഒരുമിച്ചാണ് വാറ്റ് തീരുമാനം കൈക്കൊണ്ടത്.
എന്നാല്‍, ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ കുവൈത്തും ഒമാനും ബഹ്‌റൈനും പദ്ധതി നടപ്പാക്കുന്നതു നീട്ടിവച്ചിരിക്കുകയാണ്. ഖത്തറും സമയക്രമം തീരുമാനിച്ചിട്ടില്ല.
https://www.facebook.com/Malayalivartha

























