സൗദിയിൽ പെട്രോൾ വില കുത്തനെ ഉയർത്തി

സൗദി അറേബ്യയിൽ പെട്രോൾ വില കുത്തനെ ഉയർത്തി. ഊർജ്ജ വില വർദ്ധനവ് നടപ്പാക്കാൻ ഡിസംബർ 12ന് ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു.
ഒക്ടാൻ 91 വിഭാഗത്തിലുള്ള പെട്രോളിന് 1.37 റിയാലായാണ് വർദ്ധിപ്പിച്ചത്. ഒക്ടാൻ 95 ന്റെ വില ലിറ്ററിന് 2.04 റിയാലാക്കി. ഒക്ടാൻ 91ഇനത്തിലുള്ള പെട്രോളിന് 83 ശതമാനവും ഒക്ടാൻ 95 ഇനത്തിലുള്ളതിന് 127 ശതമാനവുമാണ് വില കൂട്ടിയത്.
ഇന്നലെമുതൽ വൈദ്യുതി നിരക്കും കൂട്ടിയിട്ടുണ്ട്. അഞ്ച് ശതമാനം വാറ്റ് ബാധകമായതും സബ്സിഡി എടുത്തു കളഞ്ഞതുമാണ് വില കൂടാൻ കാരണം.
https://www.facebook.com/Malayalivartha

























