വാറ്റ് നടപ്പിലാക്കി ദുബായ് ; സമ്മിശ്ര പ്രതികരണവുമായി ഉപഭോക്താക്കൾ.....

ദുബായ് : മൊത്തം ബില്ലിന്റെ അഞ്ചു ശതമാനാം വാറ്റ് ഈടാക്കുന്നതിനാൽ മിക്ക സ്ഥാപനങ്ങളും വാറ്റ് രജിസ്ട്രേഷന്‍ നമ്പർ ഉൾപ്പടെയുള്ള ബില്‍ ആണ് ഉപഭോക്താക്കായി കൈമാറുന്നത്. നികുതി ഈടാക്കിയത് രേഖപ്പെടുത്തുന്നതിനാല്‍ ബില്ലിന്റെ നീളം അല്‍പം കൂടിയിട്ടുമുണ്ട്. വാറ്റില്ലാത്ത ഉല്‍പന്നം അക്കൂട്ടത്തില്‍ ഉണ്ടെങ്കില്‍ അത് വേർ തിരിച്ചു കാണിച്ചിരിക്കുന്നതിനാൽ തന്നെ ആദ്യ ദിവസം വലിയ ആശയക്കുഴപ്പങ്ങളൊന്നും ഉണ്ടായില്ല. മിക്ക വാണിജ്യ കേന്ദ്രങ്ങളും വാറ്റുള്‍പ്പെടെയുള്ള വില ഉല്‍പന്നത്തിന്റെ പുറത്തു രേഖപ്പെടുത്തുക എന്ന നിയമവും അനുസരിച്ചതിനാൽ വിലക്കയറ്റം ഉണ്ടായതായി ഉപഭോക്താക്കള്‍ക്ക് തോന്നുന്നില്ല.
ദുബായിയിൽ വ്യാപാരോത്സവത്തിന്റെ ഭാഗമായുള്ള വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് അനുഗ്രഹമായി. 200 ദിര്ഹത്തിന്റെ ഉല്‍പന്നം വാങ്ങിയാല്‍ മിക്ക മാളുകളിലും ഒരു നറുക്കെടുപ്പ് കൂപ്പണ്‍ ലഭിക്കും. ചില വില്‍പന കേന്ദ്രങ്ങള്‍ പ്രിവിലേജ് കാര്‍ഡ് ഉള്ളവര്‍ക്കു വാറ്റിന്റെ ഭാരം ഒഴിവാക്കികൊടുക്കുന്നു ചുരുക്കത്തിൽ മൂല്യ വര്‍ധിത നികുതി ഉപഭോക്താവിനെ വലക്കുന്നില്ല എന്ന് തന്നെ പറയാൻ കഴിയും. ഓരോ ഉല്‍പന്നത്തെക്കുറിച്ചും കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടായിരിക്കണം ടാക്സ് ഈടാക്കേണ്ടത് ;വാറ്റ് ഈടാക്കുന്നത് ഏത്, അല്ലാത്തത് ഏത് തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.
നാട്ടിലേക്ക് പണം അയക്കുമ്പോൾ മണി എക്സ്ചേഞ്ചുകള്‍ ഈടാക്കുന്ന സര്‍വീസ് ചാര്‍ജിന് അഞ്ചുശതമാനം വാറ്റ് നല്‍കണം. വായ്പകള്‍, ഈടുവെക്കല്‍, ശമ്പളം എന്നിങ്ങനെയുള്ള കാര്യങ്ങളെ വാറ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡ് പലിശക്കു വാറ്റ് നല്‍കേണ്ടതില്ല എന്നാൽ വാര്‍ഷിക പുതുക്കല്‍ ഫീസിനു നല്‍കേണ്ടിവരും.
https://www.facebook.com/Malayalivartha

























