ടെലികോം കമ്പനികൾ കനത്ത നിർദ്ദേശങ്ങളുമായി വില്പനക്കാർക്കു നേരെ

ദുബായ്: നികുതി ഇൗടാക്കുന്നതു സംബന്ധിച്ച അവ്യക്തതയെ തുടര്‍ന്ന് പ്രീപെയ്ഡ് കാര്‍ഡ് വാങ്ങുന്നവരില്‍ നിന്നും അഞ്ചു ശതമാനം വാറ്റ് കൂടി ഇൗടാക്കിയെന്ന പരാതിയെതുടർന്നുണ്ടായ തീരുമാനത്തിനു അവസാനമായി. കൂപ്പണുകളുടെ വിലയിൽ നിന്ന് ഒരു രൂപ പോലും അധികം വാങ്ങേണ്ടെന്ന നിർദ്ദേശവുമായിട്ടാണ് ടെലികോം കമ്പനികൾ മുന്നോട്ടു വന്നിരിക്കുന്നത്. അധിക തുക നല്‍കി കാര്‍ഡ് വാങ്ങി ഫോണ്‍ ചെയ്യവെ വീണ്ടും നികുതി ഇൗടാക്കപ്പെട്ടുവെന്ന് ചിലര്‍ സാമൂഹിക മാധ്യമങ്ങളിലും പ്രതികരിച്ചിരുന്നുവെന്ന പശ്ചാത്തലത്തിലാണ് ദുബായിയിലെ പ്രമുഖ സിം കമ്പനികളായ ഇത്തിസലാത്തും ഡുവും ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ടെലികോം സേവനത്തിന് മൂല്യവര്‍ധിത നികുതി (വാറ്റ്) ബാധകമാണെങ്കിൽ പോലും ഇത് ഇൗടാക്കേണ്ടത് കച്ചവടക്കാര്‍ നേരിട്ടല്ല എന്നും അറിയിച്ചിട്ടുണ്ട്.
പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കളുടെ മാസാവസാനത്തെ ബില്ലില്‍ വാറ്റ് ഉള്‍പ്പെടുത്തും. അതുപോലെതന്നെ പ്രീപെയ്ഡ് വരിക്കാര്‍ ഒാരോ തവണ വിളിക്കുമ്പോഴും അവർ ഉപയോഗിച്ച തുകക്ക് അനുസൃതമായി വാറ്റ് ഇടാക്കും.
https://www.facebook.com/Malayalivartha

























