തലയുള്ള പ്രതിമകൾക്ക് നിരോധനം; തുണി ഉടുപ്പിക്കാത്തവർക്കെതിരെ നടപടി

ഷാർജ: വസ്ത്ര ഷോപ്പുകളിലെ തലയുള്ള പ്രതിമകൾ നിരോധിയ്ക്കണമെന്ന നിർദ്ദേശവുമായി ഷാർജ മുനിസിപ്പൽ കോർപ്പറേഷൻ. എന്നാൽ തലയില്ലാത്ത ഡിസ്പ്ലേ പ്രതിമകൾ മതപരമായ മൂല്യങ്ങളെയും രാജ്യത്തെ അപമാനിക്കാത്ത തരത്തിലുള്ളതും ആയിരിക്കണം എന്നും അറിയിച്ചിട്ടുണ്ട്. ഷാര്‍ജ മുന്‍സിപ്പാലിറ്റി കോര്‍പ്പറേഷന്‍ 2008 ല്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വസ്ത്രങ്ങള്‍ ഡിസ്പ്ലേ ചെയ്യാനുള്ള പ്രതിമകള്‍ തലയില്ലാത്തതും മാന്യമായുള്ള വസ്ത്രം ധരിപ്പിച്ചിരിക്കുന്നതും ആയിരിക്കണമെന്ന് പറയുന്നു. എന്നാല്‍ പലരും ഈ നിര്‍ദ്ദേശങ്ങള്‍ ഇതുവരെയും ചെവികൊടുത്തിട്ടില്ല.
അടുത്തിടെ സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതില്‍ ചിലര്‍ പ്രതിഷേധം ഉയര്‍ത്തുകയും ഷാര്‍ജ മുന്‍സിപ്പാലിറ്റി കോര്‍പ്പറേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ ബാക്കിപത്രംമായാണ് തലയുള്ള പ്രതിമകളുടെ നിരോധനം. നിർദ്ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാനായി ഔദ്യോഗിക പരിശോധനകൾ നടക്കുന്നുണ്ട്. പരിശോധന സമയത്തു സഭ്യമല്ലാത്ത രീതിയിൽ വസ്ത്രം ധരിപ്പിചിരിക്കുന്ന പ്രതിമകൾ നീക്കം ചെയ്യുന്നതിനോടൊപ്പം നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























