വിസ്മയങ്ങളുമായി വീണ്ടും ദുബായ്; നന്ദി പ്രകടനം ഇങ്ങനെയും നടത്താം

ദുബായ്: ദുബായിയിൽ ഇങ്ങനെയും നന്ദി പ്രകാശിപ്പിക്കമെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ കാഴ്ചകൾ വ്യക്തമാക്കുന്നത്. നഗരത്തിലെ എല്ലാ പ്രധാന കെട്ടിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ മുഖം തെളിഞ്ഞിരുന്നു.
ദുബായിലെ ഏറ്റവും വലിയ കെട്ടിടമായ ഗിന്നസ് റെക്കോർഡ് ജേതാവ് ബുര്‍ജ് ഖലീഫയും, ബുര്‍ജ്ജ് അല്‍ അറബും, ദുബായ് പൊലിസിന്റെ കാറുകളും, നഗരത്തിലെ ഇലക്‌ട്രോണിക് സ്ക്രീനുകളും, ആ ര്‍ ടിഎ യുടെ ബോര്‍ഡുകളുമെല്ലാം ദുബായ് ഭരണാധികാരി തുടങ്ങിവെച്ച ഈ നന്ദി പ്രചാരണം ഏറ്റെടുക്കുകയുണ്ടായി.
യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ആഹ്വാനംചെയ്തതിനെ തുടർന്നായിരുന്നു ദുബായ് ഭരണാധികാരിയുടെ കിരീടധാരണത്തിന്റെ വാര്‍ഷികദിനത്തില്‍ അബുദാബി കിരീടാവകാശിക്ക് ഇത്തരത്തിൽ ഒരു നന്ദി പ്രകാശനം നടത്തിയത്.
https://www.facebook.com/Malayalivartha

























