സൗദിയിൽ ആരോഗ്യം, വിദ്യാഭ്യാസം എന്നിവ നികുതിയില്‍ നിന്ന് ഒഴിവാക്കിയേക്കും

സൗദി അറേബ്യ: സൗദി അറേബിയയിൽ ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ മൂല്യ വര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കിയേക്കും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദാന്‍ പ്രാദേശിക ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നു അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നികുതി ഇളവ് ലഭിച്ചാല്‍ അത് സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമായിരിക്കുമെന്നും ധനകാര്യ മന്ത്രി പറഞ്ഞു. സൗദിയിയില്‍ മൂല്യ വര്‍ധിത നികുതി പ്രാബല്യത്തില്‍ വന്ന സാഹചര്യത്തില്‍ ടാക്സ് കൃത്രിമം കണ്ടെത്താന്‍ വാണിജ്യ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. പരിശോധകര്‍ക്ക് ടാക്സുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്ഥാപനത്തിലെ കണക്കുകള്‍ പരിശോധിക്കാനും കൃത്രിമം കണ്ടെത്തിയാല്‍ തീരുമാനമെടുക്കാനും അധികാരമുണ്ടായിരിക്കും. പരിശോധകരുടെ ദൗത്യത്തിന് പ്രയാസം സൃഷ്ടിക്കുന്ന നടപടികള്‍ സ്ഥാപന അധികൃതരില്‍ നിന്നുണ്ടായാല്‍ 50,000 റിയാല്‍ വരെ പിഴ ചുമതാനുള്ള അധികാരം ഉണ്ടെന്നും അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























