നിയമലംഘകർക്ക് ഇനി തുരുതുരാ പിടിവീഴും ! ; സൗദിയിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ വിജയം കണ്ടു

സൗദി അറേബ്യയില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരെയും വാഹനമോടിക്കുന്നതിനിടയിലുള്ള മൊബൈൽ ഉപയോഗവും നിരീക്ഷിക്കാനുള്ള ക്യാമറകൾ അടുത്ത ആഴ്ചമുതൽ പ്രവർത്തനമാരംഭിക്കുമെന്നു റിപ്പോർട്ടുകൾ. സൗദിയിൽ പരീശീലന അടിസ്ഥാനത്തില്‍ സ്ഥാപിച്ച ക്യാമറകള്‍ വിജയം കണ്ടതോടെയാണ് ട്രാഫിക് വിഭാഗത്തിന്റെ ഇത്തരത്തിലൊരു തീരുമാനം. റിയാദ്, ജിദ്ദ, ദമ്മാം എന്നീ നഗരങ്ങളിലാകും ആദ്യ ഘട്ടത്തില്‍ പിഴ ഈടാക്കുക.
സിഗ്നല്‍ ലംഘിച്ച് വാഹനമോടിക്കല്‍, അതിവേഗം എന്നിവയാണ് ഇതുവരെ സൗദിയിൽ ക്യാമറകള്‍ പിടികൂടിയിരുന്നത്. സാഹിര്‍ ക്യാമറകള്‍ ഉപയോഗിച്ചാണ് ഇത്തരം നിയമലംഘനങ്ങള്‍ പൊതുവേ കണ്ടെത്തിയിരുന്നത്.
വഴിയരികിലാണ് സാധാരണ സ്പീഡ് ക്യാമറകള്‍ ഘടിപ്പിക്കാറുള്ളത്. എന്നാൽ മുകളിലെ ലൊക്കേഷന്‍ ബോര്‍ഡുകളിലാണ് പുതിയ ക്യാമറകള്‍ ഘടിപ്പിച്ചിരിക്കുന്നത്. തുടര്‍ച്ചായായുള്ള ക്യാമറകള്‍ സീറ്റ് ബെല്‍റ്റ്, മൊബൈല്‍ ഉപയോഗ നിയമലംഘനങ്ങള്‍ ഒന്നൊന്നായി പിടികൂടും എന്നത് ഉറപ്പ്. ഒന്നിലധികം ക്യാമറയുള്ള ഭാഗങ്ങളിലൂടെ കടന്നു പോകുന്നതിനനുസരിച്ച് ഒന്നലധികം പിഴയും ഒറ്റയടിക്ക് ലഭിക്കും.
പൊലീസിന്റെ പ്രത്യേക വാഹനങ്ങളിലും ഈ ഓട്ടോമാറ്റിക് ക്യാമറകള്‍ ഉണ്ട്. സ്ഥലവും കാലവും നോക്കി നിയമം ലംഘിച്ചാലും പിഴയെത്തുമെന്നര്‍ഥം. 150 മുതല്‍ 300 റിയാല്‍ വരെയാണ് പ്രദേശത്തിനനുസരിച്ച് പിഴയെത്തുക.
https://www.facebook.com/Malayalivartha


























