ഇനി മിന്നൽ വേഗത്തിൽ യാത്ര ചെയ്യാം ! ദുബായിൽനിന്ന് അബുദാബിയിലെത്താൻ 12 മിനിറ്റ്

ഒട്ടനവധി കണ്ടെത്തെലുകൾക്കും കണ്ടുപിടുത്തങ്ങൾക്കും മുന്നിട്ടു നിൽക്കുന്ന ദുബായ് പുതിയൊരു സാങ്കേതിക വിദ്യയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. " ഹൈപ്പർലൂപ് " എന്ന സംവിധാനത്തിന്റെ ഡിസൈൻ ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി (ആർടിഎ) അവതരിപ്പിച്ചിരിക്കുന്നത്.
നിലവിൽ ദുബായിൽനിന്ന് അബുദാബിയിലെത്താൻ ഏകദേശം ഒന്നര മണിക്കൂറോളം ആവശ്യമാണ് എന്നാൽ " ഹൈപ്പർലൂപ് " സാങ്കേതിക വിദ്യയിലൂടെ 12 മിനിറ്റ് കൊണ്ട് എത്തിച്ചേരാനാകുമെന്നാണ് അധികൃതർ പറയുന്നത്.
ഇരു വശങ്ങളിലേക്കുമായി ഒരു മണിക്കൂറിൽ ഹൈപ്പർലൂപ്പിലൂടെ 10,000 പേർക്ക് യാത്രചെയ്യാൻ കഴിയുമെന്നതാണ് മറ്റൊരു പ്രേത്യേകതയായി പറയുന്നത്.
https://www.facebook.com/Malayalivartha


























