നിർത്തിയിട്ട കാറില്‍ നിന്നും കോടികൾ കവർന്നു ! 12 മിനിറ്റിനകം പ്രതികൾ ദുബായ് പോലീസിന്റെ പിടിയിൽ

നിർത്തിയിട്ട കാറില്‍ നിന്നും പണം കവർന്ന പ്രതികളെ പോലീസ് 12 മിനിറ്റിനകം വലയിലാക്കി. വഴിയോരത്തു നിർത്തിയിട്ടിരുന്ന ബെന്റ്‍ലി കാറില്‍ നിന്നും 15 ലക്ഷം ദിര്‍ഹം (ഇന്ത്യ രൂപ ഏകദേശം 2.7 കോടി രൂപ) യാണ് പ്രതികളായ രണ്ട് അറേബ്യന്‍ വംശജർ കവർച്ച നടത്തിയത്. കാറിനുളളിൽ ഉണ്ടായിരുന്ന ഒരു ബാഗിൽ സൂക്ഷിച്ചിരുന്ന പണമാണ് പ്രതികൾ മോഷ്ടിച്ചത്.
എന്നാൽ ഈ സംഭവങ്ങൾ എല്ലാം തന്നെ സുരക്ഷാ ക്യാമറയില്‍ പതിഞ്ഞതാണ് ഇവരെ കുടുക്കിയത്. ക്യാമെറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ദുബായ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയികയും തുടർന്ന് പ്രതികള്‍ പണവുമായി രക്ഷപ്പെട്ട കാറിനെ പിന്തുടര്‍ന്ന് 12 മിനിറ്റിനകം അല്‍ വാസല്‍ റോഡില്‍ വച്ചു പിടികൂടുകയുമായിരുന്നു.
https://www.facebook.com/Malayalivartha


























