ഇതുവരെയും പുറത്തിറക്കാത്ത 80 സ്പെഷ്യല്‍ നമ്പറുകൾ ! ; 2018 ലെ ഏറ്റവും വലിയ വാഹന നമ്പർ ലേലത്തിന് ദുബായ് തയ്യാറെടുക്കുന്നു

2018 ലെ ഏറ്റവും വലിയ വാഹന നമ്പർ ലേലത്തിന് തയ്യാറെടുക്കുകയാണ് ദുബായ്. ദുബായിൽ ഇതുവരെയും പുറത്തിറക്കാത്ത 80 സ്പെഷ്യല്‍ നമ്പറുകളാണ് ഇത്തവണ ലേലത്തിനായെത്തുന്നത്.
2,3,4,5 എന്നീ ഡിജിറ്റല്‍ കോഡുകള്‍ക്ക് പുറമെ I, J, K, L, M, N, O, P, Q, R, S, T and W എന്നീ സീരീസിലുള്ളവയും ലേലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ദുബായ് ആര്‍.ടി.എ അധികൃതര്‍ അറിയിച്ചു. ദുബായ് ക്രീക്ക് ആന്‍ഡ് ഗോള്‍ഫ് യാട്ട് ക്ലബിനു സമീപമുള്ള പാര്‍ക്ക് ഹയാത്ത് ഹോട്ടലില്‍ മാര്‍ച്ച് 10 ന് വൈകിട്ട് 4.30 നാണ് ലേലം നടക്കുക.
98-ാമത് വാഹന നമ്പർ ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മാർച്ച് 4 മുതൽ രജിസ്റ്റർ ചെയ്യാൻ കഴിയുമെന്ന് ആര്‍.ടി.എ അറിയിച്ചിട്ടുണ്ട്. W -22, T 400, T-6666 and 88888 എന്നീ നമ്പറുകൾ തിരഞ്ഞെടുക്കുന്നവർക്ക് ചില പ്രേത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും വാഹന ലൈസന്‍സിംഗ് ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ മര്‍സൂഖി പറഞ്ഞു.
ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 25,000 ദിര്‍ഹം ചെക്ക് ഡെപോസിറ്റ് ചെയ്യേണ്ടതാണ്. മറ്റു ഫീസിനത്തിലേയ്ക്കായി 120 ദിര്‍ഹം അടയ്ക്കുകയും വേണം. ചെക്ക് ഫീസ് സഹിതം കൗണ്ടറില്‍ പണമടയ്ക്കുകയോ, ക്രെഡിറ്റ് കാര്‍ഡുകള്‍ ഹാജരാക്കുകയോ ചെയ്യാം. വിശദ വിവരങ്ങള്‍ക്കായി ആര്‍.ടി.എയുടെ കോള്‍സെന്ററുമായി ബന്ധപ്പെടേണ്ടതാണ്. വിളിക്കേണ്ട നമ്പർ 8009090 ആണ്.
https://www.facebook.com/Malayalivartha


























