സെൻസറുകൾ സിഗ്‌നൽ ലൈറ്റുകളെ നിയന്ത്രിക്കും ! ; സ്മാര്‍ട്ട് സിഗ്നല്‍ സംവിധാനം രാജ്യത്തുടനീളം വ്യാപകമാക്കി ദുബായ് ആര്‍ടിഎ

കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കാനുള്ള സ്മാര്‍ട്ട് സിഗ്നല്‍ സംവിധാനം ദുബായ് ആര്‍ടിഎ രാജ്യത്തുടനീളം വ്യാപകമാക്കി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന സ്മാര്‍ട്ട് സിഗ്നലുകള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഏറെ ഉപകാരപ്പെടുമെന്നത് തീർച്ച.
വഴിയാത്രക്കാരുടെ സമയം നഷ്ടപ്പെടില്ലെന്നത് തന്നെയാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രയോചനം. സെന്സറുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സ്മാർട്ട് സെൻസറുകൾ സിഗ്‌നൽ ലൈറ്റുകളെ നിയന്ത്രിക്കുകയും വാഹനങ്ങൾക്കായുള്ള മുന്നറിയിപ്പ് നൽകുകയും ചെയ്യും.
റോഡ് മുറിച്ചുകടക്കാനായി ആളുകള്‍ എത്തുമ്പോൾ സെന്‍സറുകള്‍ സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്യും. മുഴുവന്‍ ആളുകളും കടന്ന് പോയതിനു ശേഷം വാഹനങ്ങള്‍ വീണ്ടും കടന്ന് പോകുന്നതിനുള്ള സിഗ്നല്‍ നല്‍കും.
കൂടുതല്‍ ആളുകള്‍ റോഡ് മുറിച്ചുകടക്കാനുണ്ടെങ്കില്‍ കൂടുതല്‍ സമയവും, കുറവ് ആളുകളാണുള്ളതെങ്കില്‍ കുറഞ്ഞ സമയവും ആകും സിഗ്നല്‍ വാഹനങ്ങള്‍ തടയുക.
https://www.facebook.com/Malayalivartha


























