മലയാളികളായ പ്രവാസികൾക്ക് കോളടിച്ചു ! ; എയർ അറേബ്യയയിൽ യാത്രനിരക്കിൽ വമ്പൻ ഡിസ്‌കൗണ്ട്

ഷാർജയിലുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് വമ്പൻ ഓഫറുകളുമായി എയർ അറേബ്യ രംഗത്തെത്തിയിരിക്കുകയാണ്. ഇതിൽ മികച്ചു നിൽക്കുന്ന ഒരു യാത്ര നിരക്കാണ് തിരുവനന്തപുരത്തു നിന്നും ഷാര്‍ജയിലേക്കുള്ളത്. ഇതിനായി വെറും 4465 രൂപയാണ് എയർ അറേബ്യ യാത്രക്കാരിൽ നിന്നും ഈടാക്കുന്നത്. മലയാളികളായ പ്രവാസികൾക്ക് ഇത് ഏറെ ഉപകാരപ്പെടുമെന്നത് തീർച്ച.
ഇതുപോലെ യാത്രക്കാരെ വിസ്മയിപ്പിക്കുന്ന തരത്തിലുള്ള ഒട്ടനവധി ഓഫറുകളും എയർ അറേബ്യ അവതരിപ്പിച്ചിട്ടുണ്ട്. കൊച്ചിയിൽ നിന്നും ഷാർജയിലേക്ക് 4632 രൂപയാണ് യാത്ര നിരക്കായി നിശ്ചയിച്ചിരിക്കുന്നത്.
ഡൽഹിയിൽ നിന്നും ഷാർജയിലേക്കുള്ള യാത്രനിരക്ക് 6089 രൂപയും ബംഗളൂരുവിൽ നിന്നും ഷാർജയിലേക്ക് 6138 രൂപയുമാണ്. ഇത്തരത്തിൽ ഇന്ത്യയിലെ മറ്റു പ്രധാനപ്പെട്ട നഗരങ്ങളിലേക്കും യാത്രാനിരക്കില്‍ വലിയ കുറവാണുള്ളത്.
https://www.facebook.com/Malayalivartha


























