ശിരോവസ്ത്രം ധരിക്കാത്ത സൗദി യുവതിയ്‌ക്കെതിരെ യുവാവ് ; എന്നാൽ യുവതിയുടെ പ്രതികാരം ഒരൽപം കൂടിപ്പോയി; വൈറലായി വീഡിയോ

സൗദി സുൽത്താൻ മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയായി മാറിയതോടെ സ്ത്രീകളുടെ നല്ല കാലം തുടങ്ങുകയായിരുന്നു. വാഹനം ഓടിക്കാനും ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കാനും സ്റ്റേഡിയത്തില്‍ ഇരുന്ന് ഫുട്ബോള്‍ കാണാനും പുരുഷബന്ധുവിന്റെ അനുമതിയില്ലാതെ വ്യവസായം തുടങ്ങാനുള്ള സ്വാതന്ത്ര്യവും തുടങ്ങി അനേകം സ്വാതന്ത്ര്യങ്ങളാണ് ഇവർക്ക് കിട്ടിയത്.
എന്നാൽ വര്‍ഷങ്ങളായി തളച്ചിട്ടപ്പെട്ടിരുന്ന ഇവരുടെ സ്വാതന്ത്യം പതുക്കെ തിരിച്ചു ലഭിച്ചതോടെ പരസ്യമായുള്ള പ്രതികരണങ്ങളും ഉയർന്നിരിക്കുന്നതായാണ് റിപ്പോർട്ടുകൾ തെളിയിക്കുന്നത്. സൗദിയുടെ തലസ്ഥാനമായ റിയാദില്‍ നിന്നും പുറത്തു വന്ന ദൃശ്യങ്ങൾ ഈ കാര്യം വ്യക്തമാക്കുന്നതാണ്.
ശിരോവസ്ത്രം ധരിച്ചില്ലെന്ന പേരില്‍ പരിഹസിച്ച പുരുഷനെ യുവതി വടി ഉപയോഗിച്ച് തല്ലി ഓടിക്കുന്ന വീഡിയോയാണ് ആണ് പുറത്തു വന്നിരിക്കുന്നത്. ചുറ്റും കൂടിനില്‍ക്കുന്ന ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നുമാണ് യുവതി പരിഹസിച്ചയാളെ അടിക്കുന്നത്. യുവതിയുടെ അടിയില്‍ നിന്നും അയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാൻ കഴിയും.
വഴിയിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ തല മറച്ചില്ലെന്ന പേരില്‍ പരിഹസിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ വ്യക്തമാക്കിയത്. ഇതില്‍ മനംനൊന്ത യുവതി പരിഹസിച്ചയാള്‍ക്കെതിരെ ആക്രമണത്തിന് മുതിരുകയായിരുന്നു. പേര് വ്യക്തമായിട്ടില്ലാത്ത ആ യുവതിയെ ധൈര്യമുള്ള പെണ്‍കുട്ടിയെന്നും 'സൗദി വണ്ടര്‍ വുമണ്‍' എന്നുമൊക്കെയാണ് ദൃക്സാക്ഷികള്‍ വിശേഷിപ്പിച്ചത്.
എന്നാൽ യുവതിയെ വിമര്‍ശിച്ചും ആളുകള്‍ പ്രതികരിച്ചിട്ടുണ്ട്. ഈ യുവതി പ്രമുഖ സോഷ്യല്‍ മീഡിയാ താരമാണെന്നും അവര്‍ക്കൊപ്പം ഫോട്ടോ എടുക്കാനാണ് ആളുകള്‍ കൂടിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ നിലനിൽക്കുന്നു.
https://www.facebook.com/Malayalivartha


























