പൊതു ഗതാഗത അതോറിറ്റിയുടെ പുതിയ കരടു നിയമാവലി ! ; ട്രെയിനിൽ സാധനങ്ങള്‍ നഷ്ടപ്പെട്ടാല്‍ കിലോയ്ക്ക് 75 റിയാൽ വരെ നഷ്ടപരിഹാരം

സൗദിയിലെ പൊതു ഗതാഗത അതോറിറ്റി പുതിയ കരടു നിയമാവലി പുറത്തിറക്കിയതായി റിപ്പോർട്ടുകൾ. ട്രെയിനിൽ അയക്കുന്ന സാധനങ്ങള്‍ നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം ഉറപ്പു വരുത്തുന്ന കരട് നിയമാവലിയാണ് പുറത്തിറക്കിയിരിക്കുന്നത്. പുതിയ പദ്ധതി പ്രകാരം കിലോയ്ക്ക് 75 റിയാൽ വരെ നഷ്ടപരിഹാരാമായി നൽകും.
ട്രെയിനില്‍ വിവിധ ലഗേജ് കമ്പനികള്‍ മുഖേന കൊടുത്തയക്കുന്ന സാധനകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതാണ് കരട്. നിലവിലെ രീതി പ്രകാരം ലഗേജില്‍ വിലപിടിപ്പുള്ള വസ്തുക്കളുണ്ടെന്ന് ബോധ്യപ്പെടുത്തിയാല്‍ മാത്രമേ നഷ്ടമാകുന്ന സമയത്ത് നഷ്ടപരിഹാരം ലഭിക്കുകയുള്ളു. അതോടൊപ്പം വിലക്ക് തുല്യമായ തുകയാണ് നഷ്ടപരിഹാരമായി കമ്പനി നല്‍കുക.
ഇനി ഇതറിയിച്ചില്ലെങ്കിലും നഷ്ടപരിഹാരം നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ കരട്. 75 റിയാല്‍ വരെ ഒരു കിലോഗ്രാമിന് നഷ്ടപരിഹാരം ലഭിക്കണം. സ്വന്തം ഉത്തരവാദിത്തത്തിൽ യാത്രക്കാർ കൈയിൽ വെക്കുന്ന ലഗേജുകൾ നഷ്ടപ്പെടുകയോ കേടാവുകയോ ചെയ്താൽ നഷ്ടപരിഹാരം നൽകാൻ കമ്പനിക്ക് ബാധ്യതയില്ല.
ലഗേജുകളിലെ വിലപിടിച്ച വസ്തുക്കളെ കുറിച്ച് മുൻകൂട്ടി അറിയിക്കുന്നതിനുള്ള സംവിധാനം, ട്രെയിനിൽ ലഗേജുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട നയങ്ങൾ, നഷ്ടപരിഹാര വ്യവസ്ഥകൾ എന്നിവ കരടു നിയമാവലിയിലെ വകുപ്പുകൾക്ക് അനുസൃതമായി കമ്പനി വെളിപ്പെടുത്തണമെന്നും പൊതുഗതാഗത അതോറിറ്റി പറഞ്ഞു.
https://www.facebook.com/Malayalivartha


























