കൈകൊണ്ട് എഴുതിയ മരുന്നു കുറിപ്പുകള്‍ക്ക് നിരോധനം ! ; യുഎഇ യുടെ പുതിയ തീരുമാനം ചികില്‍സാപിഴവുകള്‍ ഇല്ലാതാക്കാന്‍

കൈകൊണ്ട് എഴുതിയ മരുന്നു കുറിപ്പുകള്‍ യുഎഇയില്‍ നിരോധിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ആരോഗ്യ സേവന രംഗത്തെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അധികൃതരുടെ പുതിയ നടപടി. ആറുമാസത്തിനകം മുഴുവന്‍ ആശുപത്രികളും ക്ലിനിക്കുകളും ഇലക്ട്രോണിക് മരുന്ന് ശീട്ടിലേക്ക് മാറാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ്.
ചികില്‍സാപിഴവുകള്‍ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് യുഎഇ പരമ്പരാഗത കൈയെഴുത്ത് മരുന്ന് കുറിപ്പുകൾ നിരോധിക്കുന്നത്. ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ കൈകൊണ്ട് എഴുതിയ മരുന്നുശീട്ടുമായി വരുന്നവര്‍ക്ക് മരുന്ന് നല്‍കാന്‍ ഫാര്‍മസികള്‍ക്കും വിലക്കുണ്ടാകും.
കയ്യെഴുത്ത് മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ ബുദ്ധിമുട്ടുന്നതും അളവ് തിരിച്ചറിയാത്തതും മാരകമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ചിലപ്പോഴൊക്കെ മരണത്തിലേക്കു തന്നെ കൊണ്ടെത്തിക്കുന്നു.
ഇലക്ട്രോണിക്സ് ഔഷധക്കുറിപ്പുകളിൽ മരുന്നിനെ കുറിച്ചുള്ള കൃത്യമായ വിവരം, കഴിക്കേണ്ട അളവ്, ഉപയോഗിക്കേണ്ട വിധം, രോഗിയുടെ പേര്, ഡോക്ടറുടെ പേരും ഒപ്പും, കുറിപ്പ് നൽകുന്ന തീയതി തുടങ്ങി പ്രധാന വിവരങ്ങളെല്ലാം ഉണ്ടായിരിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























