സൗദി ക്യാമറകൾ പണി തുടങ്ങി മക്കളെ...! ; ആദ്യ ദിനത്തിൽ ക്യാമറയിലകപ്പെട്ടത് ഇരുന്നൂറിലേറെപേർ

ആദ്യദിനം തന്നെ സീറ്റ് ബെല്‍റ്റ് ധരിക്കാതെയും മൊബൈലുപയോഗിച്ചും സൗദിയിൽ ക്യാമറയിലകപ്പെട്ടത് ഇരുന്നൂറിലേറെപ്പേരാണ്. റിയാദ്, ജിദ്ദ, ദമ്മാം നഗരങ്ങളിൽ നടപ്പിലാക്കിയിരുന്നു പദ്ധതിയാണ് വിജയം കണ്ടിരിക്കുന്നത്.
രാജ്യത്തെ വാഹനാപകടങ്ങളില്‍ ഭൂരിഭാഗവും മൊബൈലുപയോഗിക്കുന്നതിനിടെയാണെന്ന് കണ്ടെത്തിയതോടെയാണ് പുതിയ ക്യാമറകള്‍ സ്ഥാപിച്ചത്. അപകടം നടക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുന്നവര്‍ക്ക് മരണമോ ഗുരുതര പരിക്കോ സംഭവിക്കുന്നുമുണ്ട്. ഈ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പുതിയ നടപടി. ഇതോടൊപ്പം തന്നെ വാഹനമോടിക്കുമ്പോള്‍ പുകവലിച്ചാല്‍ 150 റിയാല്‍ പിഴയും ചുമത്തിത്തുടങ്ങിയിട്ടുണ്ട്.
പ്രവര്‍ത്തിച്ച് തുടങ്ങിയ ആദ്യ ദിനം ഇരുന്നൂറിലേറെ പേരാണ് വൈകുന്നേരത്തിനകം ക്യാമറയില്‍ കുടുങ്ങിയിരിക്കുന്നത്. ഇവർക്കെല്ലാം 150 മുതല്‍ 300 റിയാല്‍ വരെ പിഴ ചുമത്തിയിട്ടുമുണ്ട്. സീറ്റ് ബെല്‍റ്റ് ധരിക്കാത്ത ഡ്രൈവറും മുന്‍ സീറ്റിലിരുന്നവരും ക്യാമറയില്‍ കുടുങ്ങുന്നുണ്ട്. ഹൈവേകളിലാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ താല്‍ക്കാലിക ക്യാമറകള്‍ മറ്റു റൂട്ടിലുമുണ്ടാകും.
ഒരേ റൂട്ടില്‍ ഒന്നിലധികം തവണ മൊബൈലുപയോഗിക്കുന്നത് ക്യാമറയില്‍ പതിഞ്ഞാല്‍ ഒന്നിലധികം പിഴയും ലഭിക്കും. പൊലീസിന്റെ പ്രത്യേക വാഹനങ്ങളിലും ഈ ഓട്ടോമാറ്റിക് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. സ്ഥലവും കാലവും നോക്കി നിയമം ലംഘിച്ചാലും പിഴയെത്തുമെന്നതു തീർച്ച.
https://www.facebook.com/Malayalivartha


























