കാഴ്ച്ചയിൽ വർണ്ണമാധുര്യമൊരുക്കി പുഷ്പമേളയിൽ ഒരു ' പക്ഷി പാർക്ക് ' !

പക്ഷികളിൽ ഏറ്റവും ബുദ്ധി ശക്തിയുള്ളതും കാഴ്ച്ചയിലും വർണ്ണങ്ങളിലും വ്യത്യസ്തമാർന്ന അപൂർവ്വയിനം തത്തകളോട് അടുത്തിടപഴകാൻ അവസരമൊരുക്കിയിരിക്കുകയാണ് യാമ്പു പുഷ്പമേളയിലെ പക്ഷിപാർക്ക്. പക്ഷി വളർത്തലിൽ പ്രാവീണ്യം നേടിയ പത്ത് സൗദി യുവാക്കളാണ് തങ്ങളുടെ പ്രിയ വളര്‍ത്തു തത്തകളുമായി മേളയിലെത്തിയത്.
പക്ഷികൾക്ക് അനുയോജ്യമായ ആവാസ വ്യവസ്ഥയോടെയാണ് യാമ്പു പുഷ്പമേളയിലെ പക്ഷി പാർക്കിൽ സജ്ജീകരിച്ചിട്ടുള്ളത്. സ്വതന്ത്രമായി പറന്നു നടക്കാനും മരച്ചില്ലകളിൽ ചേക്കേറാനും ഇവിടെ കഴിയുന്നു. നിലവില്‍ ഇരുപതോളം വ്യത്യസ്തമാർന്ന തത്തകളാണ് പാര്‍ക്കിലുള്ളത്.
വരും നാളുകളില്‍ വിവിധ ഇനങ്ങളില്‍ പെട്ട കൂടുതല്‍ പക്ഷികള്‍ പാര്‍ക്കിലെത്തുമെന്ന് സംഘാടകര്‍ പറയുന്നു. പൂക്കളുടെ വിസ്മയം ആവോളം ആസ്വദിച്ച് ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ക്ക് മറ്റൊരു കൗതുക കാഴ്ചയാണ് ഈ പക്ഷി പാര്‍ക്ക് നൽകുന്നത്.
സൗദിയില്‍ തന്നെ അപൂര്‍വ്വ പക്ഷികള്‍ക്ക് ഇങ്ങനെ ഒരുക്കിയ ആദ്യ പാര്‍ക്ക് ഇതാണെന്നാണ് പുഷ്പമേളയുടെ സംഘാടകര്‍ പറയുന്നത്. പുഷ്പ മേളയിൽ ഉൾപ്പെടുന്നുണ്ടെങ്കിലും പറവ പാര്‍ക്ക് കാണാന്‍ പ്രത്യേക ടിക്കറ്റ് എടുക്കേണ്ടിവരും.
https://www.facebook.com/Malayalivartha


























