പരമ്പരാഗത വാഹനങ്ങളെ പിന്തള്ളി പരിസ്ഥിതിസൗഹൃദ ഇലക്‌ട്രിക് കാറുകളുടെ പ്രചാരം വർധിക്കുന്നു !

ഗള്‍ഫ് രാജ്യങ്ങളിൽ പരമ്പരാഗത വാഹനങ്ങളെ പിന്തള്ളി പരിസ്ഥിതിസൗഹൃദ ഇലക്‌ട്രിക് കാറുകളുടെ പ്രചാരം വർധിക്കുകയാണ്. കാര്‍ബൺ മലിനീകരണമില്ലാത്ത ഇലക്‌ട്രിക് കാറുകള്‍ ജനപ്രിയമാകുകയാണെന്നാണു റിപ്പോർട്ടുകൾ.
പരമ്പരാഗത ഇന്ധനത്തെ ആശ്രയിക്കാതെ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രിക് കാറുകളുടെ സാന്നിധ്യം ഗള്‍ഫ് മേഖലയില്‍ ഏറ്റവും കൂടുതല്‍ ദുബായിലാണ്. ഇത്തരം വാഹനങ്ങളുടെ ഉപയോഗം സർക്കാരും പ്രോല്‍സാഹിപ്പിക്കുന്നു.
പെട്രോളിലും വൈദ്യുതിയിലും പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് ടാക്സികളും വ്യാപകമാകുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതിനായി കൂടുതല്‍ ചാര്‍ജിങ് കേന്ദ്രങ്ങളും ഉടൻ തുറക്കപ്പെടും. 2021 ല്‍ ടാക്സികളില്‍ പകുതിയിലേറെയും ഹൈബ്രിഡ് ആകും. 2030 ആകുമ്പോഴേക്കും 40,000 ഇലക്‌ട്രിക് വാഹനങ്ങള്‍ ദുബായില്‍ റജിസ്റ്റര്‍ ചെയ്യുമെന്നാണ് പ്രതീക്ഷ.
ഗവേഷണ സ്ഥാപനമായ എ.ടി. കിയേനി എനര്‍ജി ട്രാന്‍സിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ടിലാണ് ഇലക്‌ട്രിക് കാറുകളുടെ വിജയഭാവികൾ വിശദമാക്കുന്നത്.
ഹരിത സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ദുബായില്‍ ഹൈബ്രിഡ് കാറുകളും ഇലക്‌ട്രിക് വാഹനങ്ങളും വ്യാപകമാക്കി വരികയാണ്. ദുബായില്‍ ഇലക്‌ട്രിക് കാറുകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ സാലികില്‍ ഇളവും സൗജന്യ പാര്‍ക്കിങ് സകര്യവും ഏര്‍പ്പെടുത്തുമെന്നു റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha


























