ജോലിക്കായി യു.എ.ഇ.യിലേക്ക് പോകാൻ തയ്യാറെടുക്കുകയാണോ..? എങ്കിൽ ഇക്കാര്യം അറിയണം

ജോലിക്കായി യു.എ.ഇ.യിലേക്ക് പോകാൻ തയ്യാറെടുക്കുന്നവർ അതത് പോലീസ് സ്റ്റേഷനുകളില്‍നിന്നാണ് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത്. പലരും ഇക്കാര്യത്തെക്കുറിച്ച് അജ്ഞരാണ്. കാനഡ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ക്കുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന രീതിയാണ് യു.എ.ഇ.യിലേക്ക് പോകുന്നവരും പിന്തുടരുന്നത്. ഈ രീതി പിന്തുടരുന്നവരുടെ അപേക്ഷ യു.എ.ഇ. എംബസിയില്‍ നിരസിക്കുകയും ചെയ്യും.
ആളുകൾക്ക് ഇതിനെകുറിച്ച് വ്യക്തമായ അറിവില്ലാത്തതാണ് ആശയക്കുഴപ്പത്തിന് കാരണമെന്ന് എംബസി ഉദ്യോഗസ്ഥര്‍ പറയുന്നു. യു.എ.ഇ.യിലേക്കുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സ്റ്റേഷനുകളില്‍നിന്ന് വെറും മൂന്നുദിവസത്തിനുള്ളില്‍ കിട്ടും. കഴിഞ്ഞമാസം ഇതുസംബന്ധിച്ച് ഡി.ജി.പി.യുടെ ഉത്തരവ് ഇറങ്ങിയിരുന്നു. മൂന്നുമാസമാണ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി. യു.എ.ഇ.യില്‍ നിലവില്‍ ജോലി ചെയ്യുന്നവര്‍ വിസ പുതുക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട. പുതിയ തൊഴില്‍വിസയിലേക്ക് മാറുമ്ബോള്‍ ഹാജരാക്കണം. തൊഴില്‍ വിസയിലെത്തുന്നവരുടെ കുടുംബാംഗങ്ങള്‍, ആശ്രിതര്‍ തുടങ്ങിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വേണ്ട. 500 രൂപയാണ് ഫീസ്. തിരിച്ചറിയല്‍രേഖ, ജനനത്തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ജോലിയുമായി ബന്ധപ്പെട്ട രേഖ, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ മറക്കരുത്.
ജോലിതേടുന്ന എല്ലാവരും നാട്ടില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ അഞ്ചുവര്‍ഷമായി മറ്റൊരു രാജ്യത്താണ് താമസമെങ്കില്‍ അവിടെനിന്നാണ് ഹാജരാക്കേണ്ടത്. ഒന്നിലേറെ രാജ്യങ്ങളില്‍ ജീവിച്ചിട്ടുണ്ടെങ്കില്‍ അവിടെനിന്നെല്ലാം ഹാജരാക്കേണ്ടതുണ്ട്.
https://www.facebook.com/Malayalivartha


























