യുഎഇയിൽ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം ഇനി തൂക്കി നോക്കില്ല ! ; അബുദാബി ഒഴികെയുള്ള എമിറേറ്റുകളിൽ പുതിയ തീരുമാനം ബാധകം

യുഎഇയിൽ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം ഇനി തൂക്കി നോക്കില്ലെന്നു എയർ ഇന്ത്യയുടെ കാർഗോ വിഭാഗം അറിയിച്ചു. പുതിയ അറിയിപ്പ് പ്രകാരം ഇനി മുതൽ മൃതദേഹങ്ങളുടെ ഭാരം തൂക്കി നോക്കാതെയാകും വിമാനത്തിൽ നാട്ടിലേക്കെത്തിക്കുക.
അബുദാബി ഒഴികെയുള്ള എമിറേറ്റുകളിൽ പുതിയ തീരുമാനം ബാധകമാവും. എയർ ഇന്ത്യയിലും എയർ ഇന്ത്യ എക്സ്പ്രസിലും പുതിയ തീരുമാനപ്രകാരം മൃതദേഹങ്ങൾ ഇന്ത്യയിൽ എത്തിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
എയർ ഇന്ത്യയിൽ കാർഗോയുടെ ചുമതലയുള്ള അറേബ്യൻ ട്രാവൽസാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇതോടെ ദുബായിയിൽനിന്നു മൃതദേഹങ്ങൾ കൊച്ചിയിലെത്തിക്കാൻ 2000 ദിർഹത്തിൽ താഴെ മാത്രമേ ചിലവാകുകയുള്ളു.
https://www.facebook.com/Malayalivartha


























