അറബ് യുവതിയെ നാടുകടത്താൻ ഉത്തരവ് ! ; വില്ലയിൽ നിന്നും കണ്ടടുത്തത് ചത്തതും ആരോഗ്യമില്ലാത്തതുമായ 40 പൂച്ചകളെ

യുഎഇയില്‍ 40 പൂച്ചകളെ വൃത്തിഹീനമായ രീതിയിൽ വളര്‍ത്തിയ അറബ് യുവതിയെ നാടുകടത്താന്‍ കോടതി ഉത്തരവ്. യുവതിയുടെ വില്ലയിലെ ഒരു മുറിയിൽ നിന്നും ആരോഗ്യമില്ലാതെ ശോഷിച്ച നിലയിൽ 40 പൂച്ചകളെ പോലീസ് കണ്ടെടുക്കുകയായിരുന്നു. കണ്ടെടുക്കുമ്പോൾ ഇതിൽ ഒരെണ്ണം ചത്തിരുന്നു.
അബുദാബിയിലെ ഒരു വില്ലയിലാണ് യുവതി പൂച്ചകളെ വളർത്തി വന്നിരുന്നത്. വളർത്തു മൃഗങ്ങളെ വില്പന ചെയ്തായിരുന്നു ഇവർ ജീവിച്ചിരുന്നത്. വില്ലയിൽ നിന്നും ദുർഗന്ധം വമിക്കുന്നുവെന്ന പരിസരവാസികളുടെ പരാതിയിന്മേലാണ് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചത്.
തുടർന്നുള്ള തിരച്ചിലിനൊടുവിലാണ് 40 പൂച്ചകളെ കണ്ടെത്തിയത്. ഇതിൽ ഒരെണ്ണം ചത്ത നിലയിലും മറ്റുള്ളവ ആരോഗ്യമില്ലാത്ത രീതിയിലുമായിരുന്നു. പബ്ലിക് പ്രോസിക്യൂഷന്‍ ഓര്‍ഡര്‍ നല്‍കിയത് പ്രകാരം യുവതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അതോടൊപ്പംതന്നെ വില്ലയില്‍ കണ്ടെത്തിയ എല്ലാ പൂച്ചകളെയും ആരോഗ്യപരിപാലന കേന്ദ്രത്തിലേക്ക് മാറ്റുവാനും പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു.
എന്നാൽ നാളുകളായി താന്‍ പൂച്ചകളെ വളര്‍ത്തുന്നുണ്ടെന്നും ഇവയെ താന്‍ ഭക്ഷണം കൊടുത്ത് വളര്‍ത്തിക്കോളാമെന്നും യുവതി കോടതിയില്‍ പറഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ല. വളര്‍ത്ത് മൃഗങ്ങളെ സംരക്ഷിക്കാതിരുന്നതിന് ഇവര്‍ക്ക് പിഴ വിധിച്ച കോടതി നാടുകടത്താനും ഉത്തരവിടുകയായിരുന്നു.
https://www.facebook.com/Malayalivartha


























