നമ്പർപ്ലേറ്റുകളും സ്മാർട്ടാകുന്നു ! ; വിവരങ്ങള്‍ ഡിജിറ്റലായി മാറ്റാനാവുന്ന സ്മാര്‍ട് നമ്പർപ്ലേറ്റുകള്‍ ദുബായ് ആര്‍.ടി.എ. അവതരിപ്പിച്ചു

നമ്പർ പ്ലേറ്റുകളിലും പുത്തൻ പരീക്ഷണങ്ങൾക്ക് ഒരുങ്ങുകയാണ് ദുബായ്. വാഹനങ്ങള്‍ വ്യാപകമായ കാലം മുതല്‍ ഇന്ന് വരെ കണ്ടുവന്നിരുന്ന പാട്ടക്കഷ്ണത്തില് പതിച്ച നമ്പറുകൾക്കു പകരം സ്മാര്‍ട് നമ്പർ പ്ലേറ്റുകളാണ് ദുബായ് ആര്‍.ടി.എ. അവതരിപ്പിച്ചിരിക്കുന്നത്.
ദുബായിയെ ലോകത്തെ ഏറ്റവും സ്മാര്‍ട്ടായ നഗരമാക്കുന്നതിത്തിന്റെ ഭാഗമായാണ് ഇൗ നടപടി സ്വീകരിച്ചിരിയ്ക്കുന്നത്. നമ്പർ പ്ലേറ്റ് മാറാതെ തന്നെ അതിലെ നമ്പർ, ഡിസൈന്‍, മറ്റ് വിവരങ്ങള്‍ എന്നിവ ഡിജിറ്റലായി മാറ്റാനാവുന്നതാണ് സ്മാര്‍ട് നമ്പർപ്ലേറ്റുകള്‍.
വിവിധ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ വകുപ്പുകളുമായി വാഹനത്തെ ബന്ധിപ്പിക്കുന്നതും സ്മാര്‍ട് നമ്പർ പ്ലേറ്റായിരിക്കുമെന്ന് ആര്‍.ടി.എയുടെ ലൈസന്‍സിങ് അതോറിറ്റി സി.ഇ.ഒ. അബ്ദുല്ല യൂസഫ് അല്‍ അലി പറയുന്നു.
കേന്ദ്രീകൃത സംവിധാനത്തിലൂടെ നിയന്ത്രിക്കാന്‍ പറ്റുന്നവയാണ് ഇത്തരം നമ്പർപ്ലേറ്റുകള്‍. ആര്‍.ടി.എയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനങ്ങളുടെ ഇന്‍ഷുറന്‍സ്, ലൈസന്‍സ് എന്നിവയുടെ കാലാവധി കഴിയുമ്പോൾ എളുപ്പം പുതുക്കി പ്രദര്‍ശിപ്പിക്കാനാവും.
അപകട ഘട്ടങ്ങളില്‍ മുന്നറിയിപ്പ് സന്ദേശങ്ങളും മറ്റും ഇതില്‍ പ്രദര്‍ശിപ്പിക്കാനും ക്യാമറയുടെ സഹായമില്ലാതെ റോഡുകളിലെ ഗതാഗതക്കുരുക്ക് മനസിലാക്കാനും വിവിധ സ്മാര്‍ട് ഉപകരണങ്ങളുമായി ഇതിലെ വിവരങ്ങള്‍ പങ്കുവെക്കാനുമൊക്കെ സാധിക്കുന്നവയാണ് ഈ സ്മാർട്ട് നമ്പർപ്ലേറ്റുകൾ.
https://www.facebook.com/Malayalivartha


























