ദുബായ് യാത്രികരുടെ ശ്രദ്ധയ്ക്ക് ! ; മാർച്ച് 20 നു വാഹന സർവ്വീസുകൾ സൗജന്യം ; സംഭവം ഇങ്ങനെ...

സന്തോഷ ദിനത്തിന്റെ ഭാഗമായി ഡ്രൈവർമാർ സൗജന്യ സർവ്വീസ് നടത്താനൊരുങ്ങുന്നതായി ദുബായ് ആര്‍ ടി എ അറിയിച്ചു. ദുബായ് എയര്‍പോട്ടിലാണ് നൂറു ടാക്സികള്‍ മാര്‍ച്ച് ഇരുപതിന് യാത്രക്കാര്‍ക്ക് സൗജന്യമായി സര്‍വീസ് നടത്തുന്നത്.
ഗ്ലോബല്‍ വില്ലേജില്‍ നിന്നും ലാമെര്‍ ദുബായ് പാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നും ദൂരസ്ഥലങ്ങളിലേക്ക് പോകേണ്ടവര്‍ക്ക് ഹാപ്പിനെസ്സ് ബസ് സർവ്വീസും അധികൃതർ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദുബായില്‍ ഈ ആഴ്ച്ച മുഴുവന്‍ ബസുകളിലും ടാക്സി സര്‍വീസുകളിലും ഹാപ്പിനെസ്സ് ലോഗോ പതിപ്പിക്കുന്നതായിരിക്കും.
ദുബായ് മെട്രോയിലും ട്രാമിലും സന്തോഷ ദിനമായി ആചരിക്കുന്ന മാര്‍ച്ച് ഇരുപതിന് യാത്രക്കാര്‍ക്ക് സൗജന്യ മായി യാത്ര ചെയ്യാവുന്നതാണ്. അതോടൊപ്പം തന്നെ വിനോദ സഞ്ചാരികള്‍ക്കായി ഹാട്ട ദാ തടാകത്തില്‍ സൗജന്യ കയാക്കിങ്ങും ഏര്‍പ്പെടുത്തിയിട്ടുള്ളതായി അധികൃതർ അറിയിച്ചിട്ടുണ്ട്.
അതേസമയം സമൂഹത്തില്‍ ഒരു പോസിറ്റീവ് സമീപനം കൊണ്ടുവരുന്നതിനും ജനങ്ങളില്‍ അതേക്കുറിച്ച് ഒരു അവബോധം സൃഷ്ടിക്കുന്നതിനും ഇതു കാരണമാകുമെന്ന് അഡ്മിനിസ് ട്രേറ്റീവ് കോ ഓപ്പറേറ്റീവ് സി.ഇ.ഒ യുസഫ് അല്‍ റിദ പറഞ്ഞു.
സമൂഹത്തിനു പോസിറ്റീവ് മെസ്സേജുകള്‍ നല്‍കിയാല്‍ ജോലിക്കാര്‍ക്ക് 1600 ചോക്ലേറ്റ് 2500 ഹലാ ഫോണ്‍ കാര്‍ഡുകള്‍ സൗജന്യ മീല്‍സ് കൂപ്പണുകള്‍ തുടങ്ങി നിരവധി ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കാനൊരുങ്ങുകയാണ് ദുബായ് അധികൃതര്‍.
https://www.facebook.com/Malayalivartha


























