പ്രവാസികൾക്ക് വീണ്ടും തിരിച്ചടി; സൗദിയിൽ ഈ തൊഴിൽ മേഖലകളിലും സ്വദേശിവത്കരണം

സൗദിയിലെ പ്രവാസികൾക്ക് വീണ്ടും തിരിച്ചടിയാകുകയാണ്. വാഹനങ്ങള്‍ വാടകയ്ക്കു നല്‍കുന്ന റെന്റ്എകാര്‍ കടകളിൽ സമ്പൂര്‍ണ്ണ സ്വദേശിവത്ക്കരണം ഏര്‍പ്പെടുത്തിയതിനുപിന്നാലെ എട്ടുതൊഴിലുകളില്‍ കൂടി സമ്പൂര്‍ണ സ്വദേശിവത്കരണം ഏര്‍പ്പെടുത്തി. റെന്റ്എകാര്‍ കടകളിലെ അക്കൗണ്ടിങ്, സൂപ്പര്‍വൈസിങ്, സെയില്‍സ്, റെസിപ്റ്റ് ആന്റ് ഡെലിവറി തുടങ്ങിയ മേഖലകളിലാണ് ഇതിനുമുൻപ് സ്വദേശിവത്കരണം നടപ്പാക്കിയത്.
12 തൊഴിലുകളിൽ ജനുവരി അവസാനം സ്വദേശിവൽക്കരണം പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമെ എട്ട് രംഗത്ത് കൂടി സ്വദേശിവത്കരണം നടപ്പാക്കാന്‍ വകുപ്പുമന്ത്രി അനുമതി നല്‍കിയിരിക്കുകയാണ്. ഡൈന, വിഞ്ച് ട്രക്ക് ജോലികള്‍, ഇന്‍ഷുറന്‍സ്, പോസ്റ്റല്‍ രംഗങ്ങളാണ് ഇതില്‍ പ്രധാനം. ഡൈന, വിഞ്ച് ട്രക്കുകളിലെ ജോലികളില്‍ ഏപ്രില്‍ 17 മുതലാണ് സ്വദേശിവത്കരണം നിലവില്‍ വരിക. ഷോപ്പിങ് മാളുകളിലെ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കാനുള്ള തിയതി സെപ്റ്റംബര്‍ 11 ആണ്. വാഹന വില്‍പന കേന്ദ്രം, റെഡിമെയ്ഡ് കട, വീട്ടുപകരണ കട, പാത്രക്കട, ഇലക്‌ട്രോണിക് ഉപകരണ കട, വാച്ച് കട, കണ്ണട കട, മെഡിക്കല്‍ ഉപകരണ കട, കെട്ടിടനിര്‍മാണ വസ്തുക്കളുടെ കട, സ്പെയര്‍പാര്‍ട്സ് കട, കാര്‍പറ്റ് കട, ബേക്കറികള്‍ എന്നിവിടങ്ങളിലെ ജോലികള്‍ വിവിധ ഘട്ടങ്ങളിലായി സ്വദേശിവത്കരിക്കുമെന്ന് ജനുവരി അവസാനത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇന്‍ഷുറന്‍സ്, പോസ്റ്റല്‍ സര്‍വീസ് എന്നിവയില്‍ ജൂണ്‍ 15നാണ് സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. സ്വകാര്യ ഗേള്‍സ് സ്കൂളുകളിലെ സ്വദേശിവത്കരണം ആഗസ്റ്റ് 29ന് നടപ്പാക്കും.
https://www.facebook.com/Malayalivartha


























