തിരക്കുപിടിച്ച പോലീസ് കണ്ട്രോൾ റൂമിലേക്ക് ഒരു കാൾ വന്നു ! ; ആവശ്യം പറഞ്ഞതോടെ പോലീസുകാർ ചിരിച്ചു പോയി

അത്യാവശ്യഘട്ടങ്ങളിൽ പോലീസിന്റെ ആവശ്യം വരുമ്പോൾ നാം വിളിക്കുന്നത് എമർജൻസി നമ്പറുകളിലേക്കാണ്. എന്നാൽ വളരെ രസകരമായ ഒരു സംഭവമാണ് അബുദാബി പോലീസിന് കഴിഞ്ഞ ദിവസം നേരിടേണ്ടി വന്നത്.
അബുദാബി പോലീസിന്റെ എമര്‍ജന്‍സി നമ്പറായ 999 ലേക്ക് ഒരു കുട്ടി വിളിച്ചു പോലീസിനെ തന്റെ വീട്ടിലേക്ക് ഉച്ചഭക്ഷണത്തിനായി ക്ഷണിക്കുകയായിരുന്നു. എമർജൻസി നമ്പറിലേക്ക് ഫോണ്‍കോള്‍ വന്നപ്പോള്‍ ഏതെങ്കിലും തരത്തിലുള്ള അത്യാവശ്യ കാര്യമായിരിക്കുമെന്ന് കരുതിയെങ്കിലും കുട്ടി പറഞ്ഞത് കേട്ട് പോലീസ് യഥാർഥത്തിൽ പകച്ചുപോയി.
എന്നാല്‍ പോലീസ് വളരെ സൗമ്യതയോടെയാണ് കുട്ടിയോട് തിരികെ പ്രതികരിച്ചത്. ഉച്ചഭക്ഷണം കഴിക്കാന്‍ വരുന്നത് പിന്നീടൊരു ദിവസമാകാമെന്നും എന്നാല്‍ ഇത്തരം നിസ്സാര കാരണങ്ങള്‍ക്ക് ഈ നമ്പറിലേക്ക് വിളിക്കതെന്ന മുന്നറിയിപ്പും പോലീസ് കുട്ടിക്ക് നല്‍കി. അബുദാബി പോലീസിന്റെ ഇന്‍സ്റ്റഗ്രം പേജിലൂടെയാണ് ഇക്കാര്യം പോലീസ് പുറത്തുവിട്ടത്.
https://www.facebook.com/Malayalivartha


























