ദുബായ് രാജ്യന്തര എയര്‍പോര്‍ട്ടില്‍ ഹാപ്പിനെസ് ഡേ ആഘോഷങ്ങൾ തകർത്തു ! ; സന്തോഷ ദിനത്തിൽ യാത്രക്കാരുടെ പാസ്സ്പോര്‍ട്ടില്‍ പുഞ്ചിരി സ്റ്റാമ്പുകൾ

ദുബായ് രാജ്യന്തര എയര്‍പോര്‍ട്ടില്‍ ലോക ഹാപ്പിനെസ് ഡേയായ മാര്‍ച്ച് 20 നു യാത്രക്കാരുടെ പാസ്സ്പോര്‍ട്ടില്‍ എമിഗ്രേഷന്‍ നടപടികളുടെ ഭാഗമായി പതിപ്പിച്ചത് ഹാപ്പിനെസ് സ്റ്റാമ്പുകളെന്നു റിപ്പോർട്ട്.
സന്തോഷ ദിനത്തിൽ ദുബായിലെ എല്ലാം എയര്‍പോര്‍ട്ടിലും പുഞ്ചിരിയുടെ മുഖമണിഞ്ഞ മുദ്രയാണ് എമിഗ്രേഷന്‍ നടപടികള്‍ക്കായി ഉപയോഗിച്ചിരുന്നത്. അതോടൊപ്പം തന്നെ ദുബൈ എയര്‍പോര്‍ട്ടിലും ഹത്ത അതിര്‍ത്തിയിലും വിപുലമായ പരിപാടികള്‍ ജിഡിആര്‍എഫ്‌എ ദുബൈ (ദുബൈ എമിഗ്രേഷന്‍) ഒരുക്കിയിരുന്നു.
വിമാനത്താവളത്തിലെ ഒരോ പാസ്പോര്‍ട്ട് ചെക്കിംഗ് കൗണ്ടറിലും സന്തോഷ മുദ്രകളും പതിപ്പിച്ചിരുന്നു. വകുപ്പിന്റെ ഓഫീസില്‍ എത്തിയ ഉപയോക്താക്കള്‍ക്ക് നിരവധി സമ്മാനങ്ങളും ചോക്ലേറ്റുകളും നല്‍കിയാണ് സ്വീകരിച്ചിരുന്നത്. വകുപ്പിന്റെ മുഖ്യകാര്യാലയമായ ജാഫ്ലിയയിലെ ഓഫീസിലും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
200 ഒാളം രാജ്യക്കാര്‍ സൗഹൃദത്തോടെയും സന്തോഷത്തോടെയും കഴിയുന്നയിടമാണ് യു.എ.ഇ. എല്ലാവര്‍ക്കും സന്തോഷ ജീവിതത്തിന്റെ മഹത്തായ മാതൃക നല്‍കാനാണ് രാജ്യത്തെ ഭരണാധികാരികള്‍ എപ്പോഴും ആഗ്രഹിക്കുന്നത്.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ ഈ രംഗത്തെ കാഴ്ചപ്പാടുകള്‍ ഏറെ പ്രസക്തമാണെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍റ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി ഹാപ്പിനെസ് സന്ദേശത്തില്‍ അറിയിച്ചു.
സന്തോഷ ദിനത്തിന്റെ പ്രസക്തി ഉളവാക്കുന്ന സന്ദേശ ഫ്ളക്സില്‍ ജീവനക്കാര്‍ തങ്ങളുടെ ഹാപ്പിനെസ് മുദ്ര ആലേഖനം ചെയ്തു സന്ദേശം അറിയിച്ചു. മാത്രവുമല്ല ഓഫീസുകള്‍ തോറും വിവിധ സമ്മാനങ്ങളും ഗിഫ്റ്റ് കൂപ്പണുകളും നല്‍കി കൊണ്ട് എല്ലാം മേഖലയിലും സന്തോഷകരമായ ഒരു അവസ്ഥയായിരുന്നു ഇന്നലെ വകുപ്പ് സ്യഷ്ടിച്ചിരുന്നത്.
https://www.facebook.com/Malayalivartha


























