ഇനി മുതൽ ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗിച്ചാൽ സിഗ്നലുകള്‍ വിഛേദിക്കപ്പെടും ! ; ഖത്തറിലെ പുത്തൻ സാങ്കേതിക വിദ്യ വാഹനങ്ങളിൽ നിർബന്ധമാക്കിയേക്കും

ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനു തടയിടാനായി നിരവധി മാർഗ്ഗങ്ങൾ സ്വീകരിച്ചെങ്കിലും അതൊന്നും വേണ്ട രീതിയിൽ പ്രവർത്തികമായില്ല. എന്നാൽ ഡ്രവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ സിഗ്നലുകള്‍ വിഛേദിക്കപ്പെട്ട് ഫോണ്‍ കോള്‍ ഡിസ്കണക്ട് ആക്കുന്ന ഉപകരണം എത്തുമെന്നതാണ് പുതിയ റിപ്പോർട്ട്.
34ാ മത് ട്രാഫിക് വാരാഘോഷവുമായി ബന്ധപ്പെട്ട ഖത്തര്‍ സയന്റിഫിക് ക്ലബ് പവലിയനിലാണ് ഉപകരണം പ്രദര്‍ശനത്തിനു വച്ചത്. ഗതാഗത സുരക്ഷാരംഗത്ത് ഇത് വളരെ പ്രധാനപ്പെട്ട ഉപകരണമാണെന്ന് ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് സഅദ് അല്‍ ഖര്‍ജി പറയുന്നു.
ഈ ഉപകരണത്തിന്റെ ഉപയോഗവും വാഹനങ്ങളിൽ ഇത് സ്ഥാപിക്കുന്നതു സംബന്ധിച്ച വിവരങ്ങളും ഗതാഗത വകുപ്പ് പഠിക്കുമെന്നും വാഹനങ്ങളുടെ ടെക്നിക്കല്‍ പരിശോധന പൂര്‍ത്തിയാക്കുന്നതിന് വാഹനങ്ങളില്‍ ഇൗ ഉപകരണം സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ടുകൾ പ്രകാരം കൂടുതൽ വാഹനാപകടങ്ങൾക്കും കാരണമാകുന്നത് ഡ്രൈവിങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗമാണ്. ഇത് ഖത്തറില്‍ മാത്രമല്ല, മറ്റ് രാഷ്ട്രങ്ങളിലും ഇതുതന്നെയാണ് അവസ്ഥയെന്നും അല്‍ ഖ ര്‍ജി ചൂണ്ടിക്കാട്ടി. ഈ പ്രശ്നം പരിഹരിക്കുന്നതിന് പുതിയ ഉപകരണം ഏറെ സഹായിക്കുമെന്ന് തന്നെയാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























