ദുബായിയിൽ മോഡലിന് നേരെ പീഡന ശ്രമം ! ; ഗത്യന്തരമില്ലാതെ യുവതി ആറാം നിലയില്‍ നിന്നും എടുത്തു ചാടി ; സംഭവം ഇങ്ങനെ...

മോഡലായ യുവതിയെ യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചതോടെ ഗത്യന്തരമില്ലാതെ ആറാം നിലയില്‍ നിന്നും എടുത്തു ചാടി. യുവതിയുടെ നട്ടെല്ലിന് സാരമായി പരിക്കേറ്റെങ്കിലും അപകടനില തരണം ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.
ദുബായിയിലെ ഒരു ഹോട്ടലിലാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്. കാതറീന സ്റ്റെറ്റ്സ്യുക് എന്ന റഷ്യന്‍ മോഡലാണ് തനിക്ക് നേരെ ഉണ്ടായ ബലാത്സംഗ ശ്രമത്തെ ചെറുക്കാന്‍ ആറാം നിലയില്‍ നിന്നും എടുത്തു ചാടിയത്.
അമേരിക്കൻ പൗരനായ ഒരു ബിസിനസ്സുകാരൻ യുവതിയെ കടന്നു പിടിക്കാന്‍ ശ്രമം നടത്തുകയിരുന്നു. ഇയാൾ കത്തി ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു കൃത്യത്തിനെത്തിയത്. ഇതോടെ പരാക്രമത്തിൽ നിന്നും രക്ഷപ്പെടാനായി യുവതി ജനലിലൂടെ പുറത്തേക്ക് എടുത്തു ചാടുകയായിരുന്നു.
ആറാം നിലയിൽ നിന്നും ചാടിയെങ്കിലും യുവതി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. എന്നാൽ നട്ടെല്ലിന് സാരമായ പരിക്കേറ്റതിനാല്‍ ഇവര്‍ക്ക് നടക്കാനോ തനിയെ ചലിക്കാനോ ആവാതെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉടൻ തന്നെ യുവതിയ്ക്ക് എഴുന്നേറ്റു നടക്കാനാവുമെന്ന പ്രതീക്ഷയാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്.
എന്നാൽ യുവതിയുടെ ഈ അവസ്ഥയ്ക്ക് കാരണക്കാരനായ അമേരിക്കക്കാരന്റെ പേരു വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. സംഭവ ശേഷം ദുബായിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ എയര്‍പോര്‍ട്ടില്‍ വെച്ച് ദുബായ് പൊലീസ് പിടികൂടിയതായാണ് റിപ്പോർട്ട്.
https://www.facebook.com/Malayalivartha


























