പല വര്‍ണ്ണങ്ങളിലും വലിപ്പത്തിലുമുള്ള പത്തു തരം പൂമ്പാറ്റകൾ ! ; യാമ്പു പുഷ്പമേളയിലെ 'ബട്ടര്‍ ഫ്ലൈ ഗാര്‍ഡന്‍' വിസ്മയമാകുന്നു

ചിത്രശലഭങ്ങളെക്കുറിച്ചുള്ള ബോധവത്കരണവുമായി യാമ്പു പുഷ്പമേളയിലൊരുക്കിയ 'ബട്ടര്‍ ഫ്ലൈ ഗാര്‍ഡന്‍' സന്ദർശകർക്ക് വിസ്മയമാകുന്നു. പുതു തലമുറയ്ക്ക് പൂമ്പാറ്റകളുടെ ആവാസ വ്യവസ്ഥയെ കുറിച്ച് അവബോധം നൽകാനാണ് ഇത്തരമൊരു പ്രേത്യേക സംവിധാനങ്ങളോടെയുള്ള ഉദ്യാനം ഒരുക്കിയിരിക്കുന്നത്.
ശലഭ ജീവിത ചക്രത്തിലെ മൂന്നാം ഘട്ടമായ വളര്‍ച്ചയെത്തിയ പ്യൂപ്പകള്‍ താന്‍സാനിയ, ഫിലിപ്പീന്‍സ്, കോസ്റ്ററിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത് പ്രത്യേകം തയാറാക്കിയ ഒരു കവചത്തിനുള്ളിലാണ് സ്ഥാപിച്ചിരിയ്ക്കുന്നത്.
വളർച്ചയ്ക്കാവശ്യമായ കാലാവസ്ഥയും കൃത്രിമമായി ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്യൂപ്പയുടെ കവചത്തില്‍ നിന്ന് പുറത്തു വരുന്ന ശലഭങ്ങളെ പ്രത്യേകം പരിചരണം നല്‍കി ഉദ്യാനത്തില്‍ സ്വതന്ത്രമായി വിടുന്നു. നൂറോളം പൂമ്പാറ്റകളാണ് ദിവസവും ഈ ഉദ്യാനത്തില്‍ വിരിഞ്ഞിറങ്ങുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അവയെ കൈയില്‍ വെച്ച് ആസ്വദിക്കാനും സംഘാടകര്‍ അവസരം നല്‍കുന്നുണ്ട്.
വിവിധ വര്‍ണങ്ങളിലും വലിപ്പത്തിലുമുള്ള പത്തു തരം പൂമ്പാറ്റകൾ ഇവിടെയുണ്ട്.ഇവയെക്കുറിച്ചുള്ള ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ പരിശീലകരും ഇവിടെ സജ്ജിവമാണ്. നേന്ത്രപ്പഴം, കൈതച്ചക്ക തുടങ്ങിയവയുടെ ചെറു കഷ്ണങ്ങളും പഞ്ചസാര ചേര്‍ത്ത വെള്ളവും അങ്ങിങ്ങായി ശലഭങ്ങള്‍ക്കായി ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























