തടവ് പുള്ളികള്‍ക്ക് പങ്കാളിയുമായി സ്വകാര്യ നിമിഷങ്ങൾ പങ്കിടുന്നതിന് ജയിലുകളിൽ പ്രത്യേക ഇടമൊരുക്കാൻ കോടതി ഉത്തരവ്

മസ്‌ക്കറ്റിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്ക് ആശ്വാസവുമായി മസ്‌കറ്റ് കോടതി വിധി. ഇനി തടവ് പുള്ളികള്‍ക്ക് പങ്കാളിയുമായി സ്വകര്യ നിമിഷങ്ങൾ പങ്കിടാം. ഇതിനായി ജയിലുകളിൽ പ്രത്യേക ഇടം എത്രയും പെട്ടെന്ന് ഒരുക്കാൻ കോടതി ഉത്തരവിൽ പറയുന്നു. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ മൂന്നു മാസത്തിലൊരിക്കല്‍ സ്വകാര്യ നിമിഷം ചെലവഴിക്കാന്‍ സൗകര്യമൊരുക്കണമെന്നാവശ്യവുമായി ദമ്പതിമാര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ അനുകൂല വിധിവന്നിരിക്കുന്നത്. തടവുകാര്‍ക്ക് നിയമപ്രകാരമുള്ള തങ്ങളുടെ പങ്കാളിയുമായി സ്വകാര്യനിമിഷങ്ങള്‍ പങ്കിടാൻ അവകാശമുണ്ടെന്നാണ് കോടതിയുടെ വിലയിരുത്തല്‍.
ഒരു പ്രാദേശിക ദിനപ്പത്രമാണ് ഇതിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു വിധി. ജയില്‍നിയമങ്ങള്‍ കൂടി കണക്കിലെടുത്ത് കൂടിക്കാഴ്ചയില്‍ സ്വകാര്യത ഉറപ്പാക്കപ്പെടുന്നുണ്ടെന്നും മനുഷ്യന്റെ അഭിമാനത്തിന് ക്ഷതമേല്‍ക്കപ്പെടുന്നില്ലെന്നും ജയില്‍ അധികൃതര്‍ നിരീക്ഷിക്കണമെന്നും പ്രത്യേക നിര്‍ദ്ദേശമുണ്ട്. രണ്ട് ജയിലുകളിലാകും ഇത്തരത്തിൽ സൗകര്യമൊരുങ്ങുക.
https://www.facebook.com/Malayalivartha


























