റിയാദിന് നേരെ വീണ്ടും മിസൈലാക്രമണം ! ; ബാലിസ്റ്റിക് മിസൈല്‍ ലക്ഷ്യത്തില്‍ പതിക്കും മുൻപ് തന്നെ സൗദി വ്യോമസേന തകര്‍ത്തെറിഞ്ഞു

സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിന് നേരെ വീണ്ടും മിസൈലാക്രമണം നടന്നതായി റിപ്പോർട്ടുകൾ. എന്നാൽ ഞായറാഴ്ച രാത്രി 11 മണിയോടെ മധ്യ റിയാദിന് നേരെ അയച്ച ബാലിസ്റ്റിക് മിസൈല്‍ ലക്ഷ്യത്തില്‍ പതിക്കും മുൻപ് തന്നെ തകര്‍ത്തതായി സൗദി വ്യോമസേന അറിയിച്ചു.
ഇറാന്‍ പിന്തുണയുള്ള യമനിലെ ഹൂത്തി വിമതരാണ് മിസൈലാക്രമണത്തിന് പിന്നില്‍ പ്രവർത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ. ആകാശത്ത് ഉഗ്ര ശബ്ദവും മിന്നലും അനുഭവപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കഴിഞ്ഞ നവംബര്‍ മുതല്‍ ഇറാന്‍ പിന്തുണയോടെ ചെറുതും വലുതുമായ മിസൈലുകള്‍ സൗദിയിലേക്ക് ഹൂത്തി വിമതര്‍ അയച്ചിരുന്നു. എന്നാല്‍, എല്ലാം ആകാശത്ത് തന്നെ തകര്‍ക്കപ്പെട്ടു.
കഴിഞ്ഞ നവംബര്‍ 4 നു റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യം വെച്ച് അയച്ച മിസൈല്‍ സൗദി വ്യോമസേന തകര്‍ത്തിരുന്നു. മിസൈലുകള്‍ ഇറാനില്‍ നിന്നും നിര്‍മിക്കപ്പെട്ടതാണെന്നു യു.എന്‍ സുരക്ഷാ കൗണ്‍സില്‍ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























