ബർ ദുബായിയിലെ തീപ്പിടുത്തത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു; സിവില്‍ ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ സമയോചിത ഇടപെടൽ ഒഴിവാക്കിയത് വൻദുരന്തം

ബർ ദുബായിയിലെ തീപ്പിടുത്തത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. ബുധനാഴ്ച്ച ഉച്ചയ്ക്ക് ശേഷം മീന ബസാര്‍ ഏരിയയിലെ അസ്റ്റോര്‍ ഹോട്ടലിന് സമീപമുള്ള ഒരു കെട്ടിടത്തിനാണു തീപിടിച്ചത്. സിവില്‍ ഫയര്‍ഫോഴ്‌സ് സംഘം ഉടന്‍ സ്ഥലത്തെത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായാതായി റിപ്പോർട്ടുകൾ പറയുന്നു.
തീ നിയന്ത്രണ വിധേയമാക്കിയെന്നും,ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പുറത്തു വന്നത്.


https://www.facebook.com/Malayalivartha


























